Saturday, October 31, 2020
Home Politics ഗാൽവൻ താഴ് വര ആരുടെ അവകാശമാണ്?

ഗാൽവൻ താഴ് വര ആരുടെ അവകാശമാണ്?


1967 ശേഷം ഇതാദ്യമാണ് ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ 20 ജവാന്മാർക് ജീവൻ നഷ്ടപ്പെടുന്നത്. 1962 മുതൽ ഇന്നേവരെ തർക്കരഹിതമായിരുന്ന ഗാൽവൻ താഴ്വരയിലാണ് യുദ്ധമുണ്ടായത്. ജൂൺ 19 ന് ചൈനീസ് ഗാൽവൻ താഴ്വര മുഴുവനും Line Of Actual Control ന്റെ ചൈനാ ഭാഗത്താണെന്ന് വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ അ വകാശപ്പെടുകയുണ്ടായി.ഗാൽവൻ താഴ് വരയ്ക്കു മേലെ എന്നും ചൈനയ്ക്കാണ് പരമാധികാരമുള്ളത് എന്ന പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രസ്താവനയ്ക്ക് ശേഷമാണിത്. എന്നാൽ ഇത്തരം വാദങ്ങൾ പർവ്വതീകരിച്ചതാണെന്നും ആസ്ഥാനത്താണ് എന്നുമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

എവിടെയാണ് ഗാലൻ താഴ് വര?


ഗാൽവൻ പുഴയോട് ചേർന്ന് നിൽക്കുന്ന കൂറ്റൻ മലനിരകൾക്കിടയിൽ നിലകൊള്ളുന്ന ഭൂപ്രദേശമാണ് ഗാൽവൻ. ഈ പുഴയുടെ ഉത്ഭവം LAC യുടെ ചൈന ഭാഗമായ അക്‌സായി ചിൻ ആണ്. കിഴക്കിൽ അക്സൈ ചിനും പടിഞ്ഞാറിൽ ലഡാക്കും ചേരുന്നതാണ് താഴ് വര.

എവിടെയാണ് യഥാർത്ഥ നിയന്ത്രണ രേഖ നിലകൊള്ളുന്നത്(Line of Actual Control)?

ഗാൽവൻ, ശ്യോക് നദികളുടെ സംഗമസ്ഥാനത്തെ കിഴക്ക് ഭാഗത്താണ് LAC ഉൾക്കൊള്ളുന്നത്. ഈയിടങ്ങളിലാണ് ഇരുരാജ്യങ്ങളും ഇതുവരെയും പാട്രോൾ നടത്തുന്നത്.എന്നാൽ ജൂൺ 15 ലെ തർക്കത്തിന് ശേഷം താഴ് വര മുഴുവനും തങ്ങളുടെ LAC ക്ക് കീഴിലാണെന്ന വാദവുമായാണ് ചൈന രംഗത്തെത്തിയിട്ടുള്ളത്. താഴ് വരയുടെ പടിഞ്ഞാറേയറ്റത് ഇന്ത്യ നടത്തിക്കൊണ്ടിരുന്ന അറ്റകുറ്റപ്പണികൾക്കെതിരെ ചൈന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ചൈനയുടെ വാദങ്ങൾ പുതിയതാണോ?


രണ്ട് പുഴകളുടെ സംഗമസ്ഥാനം ഒഴികെയുള്ള സ്ഥലമാണ് ചൈനയുടെ LAC യുടെ ഭാഗമായുള്ളത് എന്നാണ് ഭൂരിഭാഗം ചൈനീസ് ഭൂപടങ്ങളും കാണിക്കുന്നത്. “ചൈന അവകാശപ്പെടുന്ന പോലെ ഗാൽവൻ പുഴയുടെ മിക്ക ഭാഗവും ചൈനയ്ക്ക് അവകാശപ്പെട്ടതാണ്” എം.ടൈലർ ഫ്ളവർ പറഞ്ഞു.”എന്നാൽ ചൈനയുടെ വൈരുദ്ധ്യ വാദമായി തോന്നുന്നത് ഗാൽവാൻ പുഴ, ശ്യോക് നദിയോട് ചേരുന്ന പടിഞ്ഞാറ് ഭാഗത്തിന്മേലുള്ള അവരുടെ അവകാശ വാദത്തിലാണ്.ഗാൽവൻ പുഴയുടെ അറ്റത്തു കിടക്കുന്ന ചില ഭാഗങ്ങൾ ചൈന അതിർത്തിക്കും അപ്പുറത്തായാണ് രേഖപ്പെട്ടു കിടക്കുന്നത് ” അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂപടങ്ങൾ എന്താണ് നമ്മോട് പറയുന്നത്?


സങ്കീർണ്ണമാണ് ചൈനയുടെ ഭൂപടം.ഗവേഷണ മേഖലാ നിരീക്ഷകൻ (Observer of Research Foundation)മനോജ്‌ സൂചിപ്പിക്കുന്നത് പോലെ 1959 ൽ അന്നത്തെ ചൈനീസ് നേതാവ് ഷോ എൻലൈ പറഞ്ഞതനുസരിച്ച് 1956-ലെ ചൈന ഭൂപട പ്രകാരം ഗാൽവൻ താഴ് വര മുഴുവനും ഇന്ത്യയുടെ ഭാഗമായിരുന്നു.എന്നാൽ 1960-ൽ ഭൂപടം പുനഃക്രമീകരിച്ചപ്പോൾ ഗാൽവാൻ മുഴുവനും ചൈനയുടെ ഭാഗമാക്കി വരച്ചു.1962-ലും തുടർന്നുള്ള ഭൂപടങ്ങളില്ലെല്ലാം ഈയൊരു പ്രവണത തുടർന്നു.എങ്കിലും ഗാൽവൻ പുഴയുടെ പടിഞ്ഞാറു ഭാഗത്തെ അവരുടെ ഭാഗമായി ഇതുവരെ ചൈന കണക്കാക്കിയിരുന്നില്ല.

ഭൂപ്രദേശം അവകാശപ്പെടുന്നത് വഴി ചൈനയ്ക്ക് LAC യെ പുനർനിർണ്ണയിക്കാനാകുമോ?


ഭൂപ്രദേശം അവകാശപ്പെടലും LAC യുടെ മേലുള്ള അവകാശവും രണ്ടാണ്. ചൈന തങ്ങളുടേതായ ചില അവകാശവാദങ്ങൾ മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാറനുസരിച്ച് LAC ഗാൽവൻ താഴ് വരയ്ക്ക് കുറുകെയാണ് കിടക്കുന്നത്.പലപ്പോഴും ഈയൊരന്തരം ശ്രദ്ധിക്കപ്പെടാറില്ല. ഉദാഹരണത്തിന്, LAC യിലുള്ളതിനേക്കാൾ 38,000 ചതുരശ്ര കിലോമീറ്റർ അധിക ഭൂപ്രദേശം ഇന്ത്യ തങ്ങളുടേതായി അവകാശപ്പെടുന്നുണ്ട്. എന്നാൽ LAC കൃത്യമായി വരക്കപ്പെട്ടിട്ടില്ലെന്ന യാഥാർഥ്യം നിലനിൽക്കുന്നുണ്ടെങ്കിലും, സമാനമായൊരു തർക്കം ഇതിനെച്ചൊല്ലി മുമ്പുണ്ടായിട്ടില്ല. ഏകദേശം ഒരു ഡസനിലധികം സ്ഥലങ്ങളിൽ ഈയൊരു അവ്യക്തത നിലനിൽക്കുന്നുണ്ട്. എന്നാൽ, ഗാൽവൻ താഴ്വര മുഴുവനായും പുഴകൾ ചേരുന്ന ഇടങ്ങളും അവകാശപ്പെടുന്നതിലൂടെ LAC യെ ഏകപക്ഷീയമായി നിർവചിക്കുകയാണ് ചൈന എന്നാണ് ഇന്ത്യയുടെ ആരോപണം. 1933 ലെ (Border Peace and Tranquility Agreement ) കരാർ പ്രകാരം ഇരുരാജ്യങ്ങളും LAC യെ കൃത്യമായി നിരീക്ഷിക്കാനും പരിഗണിക്കാനും ധാരണയായിരുന്നു. 1959, 62 ലെ LAC മാനദണ്ഡങ്ങളെ പ്രസ്തുത കരാർ അസാധുവാക്കുന്നുമുണ്ട്. വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിൽ ഇരുരാജ്യങ്ങളും ചേർന്നു നിന്ന് തീരുമാനമെടുക്കാനും കരാർ ആവശ്യപ്പെടുന്നു.1996-ലെ കരാറിലും തുടർന്നുവന്ന കരാറുകളിലും LAC യുടെ പരാമർശങ്ങൾ വന്നിരുന്നു. എന്നാൽ പടിഞ്ഞാറേയറ്റത്തെ ഭൂപടം കൈമാറാൻ ചൈന വിസമ്മതിച്ചിരിക്കുകയാണ്. LAC യുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യാതൊരു മുൻവിധിയും പാടില്ലെന്ന BPTA യിലെ വ്യവസ്ഥക്ക് പുറമെയാണ് ചൈനയുടെ ഇപ്പോഴത്തെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആസുര കാലം വിതച്ച നല്ല ഓർമ്മകൾ

ചില അസ്വാഭാവികതകൾ ആണ് നമ്മുടെ ജീവിതത്തെ പലപ്പോഴും നിർണയിക്കാറുള്ളത്അതിൽ ഏറ്റവും നിർണായകവും ഒരുവേള ഭീകരവുമാണ്കൊ റോണ എന്ന മഹാമാരി നമുക്ക് സമ്മാനിച്ച അനുഭവങ്ങളും പുതിയ...

സ്കൂൾ; ഗൃഹാതുര ഓർമ്മകൾ

മനുഷ്യന്റെ വൈകാരിക മണ്ഡലങ്ങളിൽ ഗൃഹാതുരത്വം എന്നും പരമമായി നിലകൊള്ളുന്നതാണ്‌. ധിഷണയും മനസ്സുമാണല്ലോ പരജീവികളിൽ നിന്നും അവനെ വേർപെടുത്തുന്നത്. എന്നാൽ ഗൃഹാതുര ചിന്തകളിൽ ഏറെ vettayaadunnathum പൊതുവെ കുട്ടിക്കാലവും പ്രത്യേകിച്ച് അതിന്റെ...

യാഥാർഥ്യത്തെ തൊട്ടറിഞ്ഞ മുതഅല്ലിം ജീവിതം

ഉസ്താദെ സഞ്ചിയുമായി എങ്ങോട്ടാ പിരിവിനാ? ആ സ്വരത്തിൽ പുച്ഛഭാവം സ്ഫുരിച്ചു. പ്രബോധന മേഖലയിൽ വീടുകൾ കയറിയിറങ്ങുന്ന ദൗത്യം പ്രബോധകനിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജനം...

നമുക്കായി ഒരു ഉടൽ

ഒരിക്കൽ കുടുംബ സമേതം ഒരു യാത്ര പോയി തിരിക്കവേ ഒരു സംഭവം ഉണ്ടായി. കാറിൽ പഴയകാല ഓർമ്മകൾ പങ്കുവയ്കുകയായിരുന്നു ഞങ്ങളെല്ലാം. കൂട്ടത്തിൽ ഉമ്മയ്ക്കാണ് ഏറെ പറയാൻ ഉണ്ടായിരുന്നത്. ചെറിയ തോതിൽ...

Recent Comments

x

COVID-19

India
Confirmed: 8,137,119Deaths: 121,641
Translate »