Saturday, October 31, 2020
Home Health രോഗ ലക്ഷണം പ്രകടമാക്കാത്തവരിലെ രോഗ വ്യാപന ശേഷി കുറവോ?

രോഗ ലക്ഷണം പ്രകടമാക്കാത്തവരിലെ രോഗ വ്യാപന ശേഷി കുറവോ?

ജൂൺ 8 ന് ലോകാരോഗ്യ സംഘടന പുറത്തു വിട്ട ഒരു സാങ്കേതിക മാധ്യമത്തിൽ ഇങ്ങനെ പ്രസ്താവിക്കുന്നു: രോഗലക്ഷണം പ്രകടമാവാത്തവരിലൂടെ (asymptotic infected) അപൂർവമായാണ് രോഗം വ്യാപിക്കുന്നത്. എന്നാൽ ആരോഗ്യവിദഗ്ധർ ഇതിനെതിരെ രംഗത്തെത്തിയതോടെ ജൂൺ 9 ന് WHO പ്രസ്താവന പിൻവലിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തിൽ പ്രകടമായ ലക്ഷണമില്ലാത്തവരെ ചൊല്ലിയുള്ള WHO ന്റെ പരാമർശങ്ങൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

രോഗ ലക്ഷണം പ്രകടമാക്കാത്തവരെ പ്പറ്റി WHO എന്തു പറയുന്നു?


നിലവിൽ പല രാജ്യങ്ങളിലെ കോവിഡ് കണക്കുകൾ വിലയിരുത്തുമ്പോൾ രോഗം പ്രകടനമാവാത്തവരിൽ രോഗ വ്യാപനശേഷി താരതമ്യേന കുറവായാണ് മനസ്സിലാകുന്നത് എന്നാണ് കീവിവേ അവകാശപ്പെട്ടത്. എന്നാൽ ആരോഗ്യവിദഗ്ധരടക്കം പലരുടെയും വിമർശനങ്ങളെ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ഇത് വിളിച്ചു വരുത്തി. കെവോവ് ഇത്തരം വ്യാപനത്തിന്റെ ഗൗരവം കുറച്ചു കാണുന്നുവെന്നായിരുന്നു മുഖ്യ ആരോപണം. കൂടുതലും രോഗലക്ഷണം പ്രകടമായവരിൽ ശ്രദ്ധ കൊടുക്കണമെന്ന് വെക്കുമ്പോൾ പ്രകടമാവാത്തവരെ സമീപിക്കുന്നതിൽ വേണ്ട ഗൗരവം കൊടുത്തില്ല എന്നായി ആരോപകർ. എന്നാൽ തൊട്ടടുത്ത ദിവസം തന്റെ പ്രസ്താവനയെ വ്യാഖ്യാനിച്ച് കോവെ രംഗത്തെത്തി. താൻ പറഞ്ഞതിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും ഇനിയും ഇത് സംബന്ധിച്ച് പഠനങ്ങൾ വരാനുണ്ടെന്നും പറഞ്ഞായിരുന്നു കൊസവോ തടിയൂരിയത്.
എന്നിരുന്നാലും രോഗ ലക്ഷണം പ്രകടമാവാത്തവരിലൂടെയുള്ള വ്യാപനം പിയർ റിവ്യൂവിലൂടെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോവേവോ കൂട്ടിച്ചേർത്തു.

എന്ത് കൊണ്ട് WHO യുടെ നിരീക്ഷണങ്ങൾ പ്രസക്തമാവുന്നു?


അസിംപ്ട്ടോമാറ്റിക് എന്നാൽ രോഗ ലക്ഷണം പ്രകടമാക്കാത്തവരും എന്നാൽ കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആയവരുമാണ്. WHO യും രോഗപര്യവേക്ഷകന്മാരും, പ്രസ്തുത ഗണത്തിൽ പെടുന്നവരുടെ കൃത്യമായ കണക്കൊ അനുപാതമോ ലഭ്യമല്ലെന്നാണ് പറയുന്നത്. നിലവിലെ ധാരണയനുസരിച്ച് രോഗലക്ഷണം പ്രകടമാക്കി തുടങ്ങുമ്പോൾ മാത്രമാണ് രോഗവ്യാപനത്തിന് കൂടുതൽ സാധ്യതയുള്ളത്. എന്നാൽ ഇരുവിഭാഗത്തിലും പെട്ട രോഗികളിൽ ഒരേ അളവിലാണോ രോഗവ്യാപനം നടക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല.

എന്നാൽ WHO രോഗലക്ഷണമുള്ളവരിലേക്ക് കൂടുതൽ ഊന്നൽ നൽകുമ്പോൾ ലക്ഷണം പ്രകടമാവാത്ത സ്ഥിതി സുരക്ഷിക്തമാണെന്ന പ്രതീതി ജനിക്കുന്നു. ഇതുപക്ഷെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാൻ പലപ്പോഴും കാരണമാകാറുണ്ട്. മാസ്ക് ഉപയോഗം പല ഏഷ്യൻ രാജ്യങ്ങളിലും ജനകീയമായതിന് ശേഷം മാത്രമാണ് WHO മാസ്ക് ഉപയോഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.എന്നാൽ താരതമ്യേന ജന സാന്ദ്രത കൂടുതൽ ഉള്ളയിടങ്ങളിൽ (ഇന്ത്യ പോലെ) രോഗലക്ഷണം പ്രകടമാക്കിയവരെ കൂടുതൽ ഫോക്കസ് ചെയ്യലാണ് പ്രായോഗികത.

രോഗത്തിന്റെ അളവ് നിർണയിക്കുന്നതിൽ ജീനുകൾക്ക് പങ്കുണ്ടോ?


ആരോഗ്യരംഗത്ത് ഏറെ ഗവേഷണങ്ങളും സംവാദങ്ങളും നടക്കുന്ന വിഷയമാണിത്.രോഗബാധിതരുടെ ജീനുകൾ താരതമ്യം ചെയ്തുള്ള പഠനങ്ങൾ ഫലം കാത്തു കിടപ്പാണ്. കോവിഡ് അതിന്റെ ആക്രമണത്തിലും രോഗവ്യാപന ശേഷിയിലും പുതിയ രീതിയിൽ സംഹരിക്കുന്നു എന്നതിനാൽ പ്രകൃതിപരമായ പ്രതിരോധശേഷി രൂപപ്പെടുത്തിയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. മലേറിയയിലെ ജനിതക സ്വാധീനം നേരത്തെ തെളിയിക്കപ്പെട്ടതാണ്. എന്നാൽ പ്രമേഹരോഗികളിലും രക്തസമ്മർദ്ദ രോഗികളിലും കോവിഡ് വേഗത്തിൽ പടരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഈയടുത്ത് നടന്ന ഒരു പഠനത്തിൽ, ശ്വാസതടസ്സവുമായി സംബന്ധിച്ച രോഗത്തെ രക്തവിഭാഗത്തെ നിർണയിക്കുന്ന ജീനുകളോട് ബന്ധപ്പെടുത്തിയിരുന്നു. പ്രസ്തുത പഠനത്തിൽ O വിഭാഗത്തേക്കാളും A വിഭാഗത്തിലുള്ളവർക്ക് ശ്വാസതടസ്സങ്ങൾ എളുപ്പം പിടിപെടുന്നതായി കണ്ടെത്തി. മനുഷ്യന്റെ രോഗ പ്രതിരോധ ശേഷിയിൽ പ്രധാന പങ്കുവഹിക്കുന്ന Human Leukocyte Antigen complex ലെ നിശ്ചിത ജീനുകളുടെ സ്വാധീനത്തെ പ്രതിയുള്ള ജീനോം പഠനങ്ങളും സജീവമാണ്. മ്യൂറ്റേഷന്റെ ഭാഗമായി വൈറസുകൾക് വേഗത്തിൽ വ്യാപിക്കാൻ സാധിക്കുന്നതായും ഗവേഷണങ്ങൾ ബോധ്യപ്പെടുത്തുന്നു. എന്നാൽ രോഗലക്ഷണം കാണിക്കാത്തവരിൽ ഇത്തരം ജീനുകൾ ഇടപെട്ടതായി കാണാത്തത് ഈ വഴിയിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യപ്പെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആസുര കാലം വിതച്ച നല്ല ഓർമ്മകൾ

ചില അസ്വാഭാവികതകൾ ആണ് നമ്മുടെ ജീവിതത്തെ പലപ്പോഴും നിർണയിക്കാറുള്ളത്അതിൽ ഏറ്റവും നിർണായകവും ഒരുവേള ഭീകരവുമാണ്കൊ റോണ എന്ന മഹാമാരി നമുക്ക് സമ്മാനിച്ച അനുഭവങ്ങളും പുതിയ...

സ്കൂൾ; ഗൃഹാതുര ഓർമ്മകൾ

മനുഷ്യന്റെ വൈകാരിക മണ്ഡലങ്ങളിൽ ഗൃഹാതുരത്വം എന്നും പരമമായി നിലകൊള്ളുന്നതാണ്‌. ധിഷണയും മനസ്സുമാണല്ലോ പരജീവികളിൽ നിന്നും അവനെ വേർപെടുത്തുന്നത്. എന്നാൽ ഗൃഹാതുര ചിന്തകളിൽ ഏറെ vettayaadunnathum പൊതുവെ കുട്ടിക്കാലവും പ്രത്യേകിച്ച് അതിന്റെ...

യാഥാർഥ്യത്തെ തൊട്ടറിഞ്ഞ മുതഅല്ലിം ജീവിതം

ഉസ്താദെ സഞ്ചിയുമായി എങ്ങോട്ടാ പിരിവിനാ? ആ സ്വരത്തിൽ പുച്ഛഭാവം സ്ഫുരിച്ചു. പ്രബോധന മേഖലയിൽ വീടുകൾ കയറിയിറങ്ങുന്ന ദൗത്യം പ്രബോധകനിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജനം...

നമുക്കായി ഒരു ഉടൽ

ഒരിക്കൽ കുടുംബ സമേതം ഒരു യാത്ര പോയി തിരിക്കവേ ഒരു സംഭവം ഉണ്ടായി. കാറിൽ പഴയകാല ഓർമ്മകൾ പങ്കുവയ്കുകയായിരുന്നു ഞങ്ങളെല്ലാം. കൂട്ടത്തിൽ ഉമ്മയ്ക്കാണ് ഏറെ പറയാൻ ഉണ്ടായിരുന്നത്. ചെറിയ തോതിൽ...

Recent Comments

x

COVID-19

India
Confirmed: 8,137,119Deaths: 121,641
Translate »