Saturday, October 31, 2020
Home Education നമുക്കായി ഒരു ഉടൽ

നമുക്കായി ഒരു ഉടൽ

ഒരിക്കൽ കുടുംബ സമേതം ഒരു യാത്ര പോയി തിരിക്കവേ ഒരു സംഭവം ഉണ്ടായി. കാറിൽ പഴയകാല ഓർമ്മകൾ പങ്കുവയ്കുകയായിരുന്നു ഞങ്ങളെല്ലാം. കൂട്ടത്തിൽ ഉമ്മയ്ക്കാണ് ഏറെ പറയാൻ ഉണ്ടായിരുന്നത്. ചെറിയ തോതിൽ ദാരിദ്ര്യത്തിന്റേത് ആയിരുന്നു എന്റെയും കുട്ടിക്കാലം. ഉമ്മ പറഞ്ഞു: ചെറുപ്പത്തിൽ ജാവിനെയും കൂട്ടി ടൗണിലൂടെ ആവശ്യസാധനങ്ങൾക്കായി ഒരുപാട് അലഞ്ഞിത്തുണ്ട്. പൈസ പേടിച്ചിട്ട് റിക്ഷ വിളിക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല. പൊരിവെയിലത്തും കാസറഗോഡ് അങ്ങാടി മുഴുവനും അവനെയും കൂട്ടി നടക്കും. വീട്ടിൽ കൃത്യമായ ഏണ്ണം വെച്ചാണ് അവന് ബിസ്ക്കറ്റ് കൊടിത്തിരുന്നത്. കൂടുതൽ ചോദിച്ചാൽ കൊടുക്കില്ലായിരുന്നു;പാക്കറ്റ് ഒളിപ്പിച്ചു വെക്കും. ഇന്നിപ്പോ ആർക്കും ഇത്രെയും ഇഷ്ടാനുസരണം എടുക്കാനും തിന്നാനുമുള്ള സാഹചര്യമുണ്ടല്ലോ. പാവം, എത്രെയോ കഷ്ടത്തിലാണ് അവൻ വളർന്നത് “. ഇത്രയും പറഞ്ഞ ഉമ്മ പിന്നെ ഒന്നും മിണ്ടുന്നില്ല. റിയർ മിററിലൂടെ നോക്കിയപ്പോൾ കണ്ണീർ തുടക്കുന്നതായാണ് ഉമ്മയെ ഞാൻ കണ്ടത്. എനിക്ക് വലിയൊരു തിരിച്ചറിവിന്റെ നേരമായിരുന്നു അത്. കുട്ടിക്കാലത്തു ഉമ്മ എന്നെ ഏറെ അടിക്കുമായിരുന്നു. ഒരുപക്ഷെ അങ്ങനെ കരുതലോടെ വളർത്തിയത് കൊണ്ടാകാം വലിയ കുഴപ്പമില്ലാതെ വളരാനായത്. അൽഹംദുലില്ലാഹ്!ഭക്ഷണം കഴിക്കാത്തതിന്റെ പേരിൽ adikkukaചീത്ത പറയുകയോ അടിക്കുകയോ ചെയ്യുമായിരുന്നു. ഞാൻ കഴിച്ചില്ലെങ്കിൽ എനിക്കല്ലേ പ്രശനം. ഉമ്മക്കെന്താ ഇത്ര ദണ്ഡം. എന്ന് ഓർത്തിരുന്നു. എന്നാൽ കരുതലിന്റെ വലിയ മാതൃകയാണ് അവയൊക്കെ എന്ന് തിരിച്ചറിയാൻ സമയമെടുത്തു. നോമ്പുകാലത്തെ അത്താഴ സമയങ്ങൾ ഉമ്മയെ അറിയാനുള്ള നല്ല അവസരമാണ്. മടിയന്മാരായ നമ്മളൊക്കെ വാങ്കിന് അല്പം മുമ്പ് വരെ കിടന്നുറങ്ങും. പിന്നീട് എണീറ്റ് പോയ നമുക്ക് ദോശ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും ഉമ്മ. ഉമ്മ കഴിച്ചോ? ഞാൻ അന്വേഷിച്ചില്ല. അതിന് മാത്രം ഉമ്മയോളം വളർന്നിരുന്നില്ല ഞാൻ. നമ്മുടെ വയർ നിറഞ്ഞാലെ ഉമ്മ ഉണ്ണാൻ ഒരുങ്ങുള്ളൂ. ഇവിടെ പള്ള നിറഞ്ഞാലെ അവിടെ മനസ്സ് നിറയുള്ളൂ. സാഹിത്യോത്സവിന് പോയി ഏറെ വൈകി വീട്ടിലെത്തിയാലും ഭക്ഷണവുമായി കാത്തിരിക്കുന്നുണ്ടാവും ന്റെ ഉമ്മ. ഉമ്മ ഇത് വരെ കഴിച്ചില്ലേ.അതെങ്ങനെ, എന്നെ ഓർത്തു ഉമ്മാക്ക് ഇറങ്ങണ്ടേ! അസുഖം വന്നാൽ നമ്മുടെ വേദന ഉമ്മയിൽ പ്രതിഫലിക്കും.അപ്പോഴേക്ക് അസുഖം ഏറെക്കുറെ ഭേദമായിട്ടുണ്ടാവും.എന്നിരുന്നാലും മനസ്സിന് ആശ്വാസം ഉണ്ടണ്ടാകും. ചിലപ്പോഴൊക്കെ തോന്നും. നമുക്ക് വേണ്ടി മാത്രം ഒരു ഉടൽ, അതാണ് ഉമ്മ!

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആസുര കാലം വിതച്ച നല്ല ഓർമ്മകൾ

ചില അസ്വാഭാവികതകൾ ആണ് നമ്മുടെ ജീവിതത്തെ പലപ്പോഴും നിർണയിക്കാറുള്ളത്അതിൽ ഏറ്റവും നിർണായകവും ഒരുവേള ഭീകരവുമാണ്കൊ റോണ എന്ന മഹാമാരി നമുക്ക് സമ്മാനിച്ച അനുഭവങ്ങളും പുതിയ...

സ്കൂൾ; ഗൃഹാതുര ഓർമ്മകൾ

മനുഷ്യന്റെ വൈകാരിക മണ്ഡലങ്ങളിൽ ഗൃഹാതുരത്വം എന്നും പരമമായി നിലകൊള്ളുന്നതാണ്‌. ധിഷണയും മനസ്സുമാണല്ലോ പരജീവികളിൽ നിന്നും അവനെ വേർപെടുത്തുന്നത്. എന്നാൽ ഗൃഹാതുര ചിന്തകളിൽ ഏറെ vettayaadunnathum പൊതുവെ കുട്ടിക്കാലവും പ്രത്യേകിച്ച് അതിന്റെ...

യാഥാർഥ്യത്തെ തൊട്ടറിഞ്ഞ മുതഅല്ലിം ജീവിതം

ഉസ്താദെ സഞ്ചിയുമായി എങ്ങോട്ടാ പിരിവിനാ? ആ സ്വരത്തിൽ പുച്ഛഭാവം സ്ഫുരിച്ചു. പ്രബോധന മേഖലയിൽ വീടുകൾ കയറിയിറങ്ങുന്ന ദൗത്യം പ്രബോധകനിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജനം...

നമുക്കായി ഒരു ഉടൽ

ഒരിക്കൽ കുടുംബ സമേതം ഒരു യാത്ര പോയി തിരിക്കവേ ഒരു സംഭവം ഉണ്ടായി. കാറിൽ പഴയകാല ഓർമ്മകൾ പങ്കുവയ്കുകയായിരുന്നു ഞങ്ങളെല്ലാം. കൂട്ടത്തിൽ ഉമ്മയ്ക്കാണ് ഏറെ പറയാൻ ഉണ്ടായിരുന്നത്. ചെറിയ തോതിൽ...

Recent Comments

x

COVID-19

India
Confirmed: 8,137,119Deaths: 121,641
Translate »