Thursday, April 22, 2021
Home Education 27-11-1940 ബ്രൂസ് ലീ എന്ന ഇതിഹാസം പിറന്ന് വീണ ദിനം.

27-11-1940 ബ്രൂസ് ലീ എന്ന ഇതിഹാസം പിറന്ന് വീണ ദിനം.

ആയോധന കലയുടെ ഇതിഹാസവും സൗന്ദര്യവുമാണ് ബ്രൂസ് ലീ. മെയ് വഴക്കം കൊണ്ട് ലോകം കീഴടക്കിയ ഇതിഹാസമാണ് ഇദ്ദേഹം. ചൈനീസ് സോഡിയാക് വിശ്വാസ പ്രകാരം ഡ്രാഗണിന്റെ വര്‍ഷത്തിലും മണിക്കൂറിലുമാണ് ബ്രൂസ് ലീ ജനിച്ചത്. 1973-നാണ് ഇദ്ദേഹം ലോകത്തെ വിട്ടു പിരിഞ്ഞത്. വളരെയധികം കഷ്ടപ്പെട്ടാണ് ഇദ്ദേഹം കുങ് ഫൂ എന്ന ആയോധനകലയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചത്. ഏകദേശം മുപ്പതോളം സിനിമകളില്‍ ബ്രൂസ് ലി ബാല നടനായി അഭിനയിച്ചിട്ടുണ്ട്.

ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ അദ്ദേഹം അഭിനയിച്ചിട്ടുള്ളുവെങ്കിലും ഒട്ടേറെ ആരാധകര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്നും ആയോധനകലയുടെ അവസാന വാക്ക് ഇദ്ദേഹമാണ്. ബ്രൂസ് ലീയുടെ മരണത്തിലെ ദുരൂഹതകള്‍ ഇന്നും അവസാനിച്ചിട്ടില്ല. ലീയുടെ മരണത്തെക്കുറിച്ച് പല വിധത്തിലുള്ള വിവാദങ്ങള്‍ നിലനിന്നു. ഇന്നും പലര്‍ക്കും സംശയമുണര്‍ത്തുന്ന ഒന്നാണ് ലീയുടെ മരണം. ബ്രൂസ് ലീയുടെ ജീവിതത്തില്‍ സംഭവിച്ച വീഴ്ചകളും നേട്ടങ്ങളും എന്തൊക്കെയെന്ന് നോക്കാം.

ചെറിയ ചെറിയ സിനിമകളില്‍ ബാലനടനായി ശ്രദ്ധേയനായ വ്യക്തിയാണ് ബ്രൂസ് ലീ. 18 വയസ്സായപ്പോഴേക്കും തന്നെ ഇരുപതിലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷം ഇദ്ദേഹം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അഭിനയത്തില്‍ നിന്നും വിട്ട് ആയോധന കലയിലായിരുന്നു ഇദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍.

1965-ലാണ് ഗ്രീന്‍ഹോണറ്റ് എന്ന പരമ്പരയിലേക്ക് ലീക്ക് ക്ഷണം ലഭിക്കുന്നത്. 400 ഡോളറായിരുന്നു ഇതിന്റെ പ്രതിഫലം ഓരോ എപ്പിസോഡിനും. ഇത് കഴിഞ്ഞപ്പോഴേക്കും ലീ സ്റ്റാര്‍ ആയി മാറിയിരുന്നു.

വിവാഹം


ഇരുപത്തി നാലാം വയസ്സിലാണ് അധ്യാപികയായ ലിന്റെ എമറിയുമായി വിവാഹം നടന്നത്. ഒരു വര്‍ഷത്തിനു ശേഷം ബ്രണ്ടന്‍ ലീ ജനിച്ചു. എങ്കിലും ആയോധന കലകളില്‍ തന്നെയായിരുന്നു അപ്പോഴെല്ലാം ബ്രൂസ് ലീയുടെ താല്‍പ്പര്യം. പിന്നീട് കൂടുതല്‍ സിനിമകളിലേക്ക് ശ്രദ്ധിക്കുന്നതിനായി ലീ ഹോങ്കോങ്ങിലേക്ക് താമസം മാറി.

സ്റ്റണ്ട് സീനുകള്‍


സാധാരണ സിനിമകളില്‍ ആക്ഷന്‍ സീനുകള്‍ വേഗത കൂട്ടിയാണ് കാണിച്ചിരുന്നതെങ്കില്‍ ബ്രൂസ് ലീയുടെ സിനിമകളില്‍ വേഗത എഡിറ്റിംഗിലൂടെ കുറച്ചായിരുന്നു കാണിച്ചിരുന്നത്. അത്രയും വേഗതയായിരുന്നു ബ്രൂസ് ലീയുടെ നീക്കങ്ങള്‍ക്ക്.

ആക്ഷന്‍ ഹീറോ ആയി


ആക്ഷന്‍ ഹീറോ ആയി ബ്രൂസ് ലീ എത്തിയ സിനിമയായിരുന്നു ദ ബിഗ് ബോസ്. ഷൂട്ടിംഗിനിടെ ബ്രൂസ് ലീ തന്നെ തിരക്കഥയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തി. ഇതിനു ശേഷമാണ് ബ്രൂസ് ലീ താരമായി ഉയര്‍ന്ന് വന്നത്. പിന്നീട് ഈ സിനിമ പുറത്തിറങ്ങിയതോടെയാണ് ലീ ചൈനക്കാരുടെ താരമായി ഉയര്‍ന്ന് വന്നത്.

ദ വേ ഓഫ് ദ ഡ്രാഗന്‍ ചരിത്രമായി മാറിയത് ദ ബിഗ് ബോസ് എന്ന ചിത്രത്തിനു ശേഷമാണ്. വാര്‍ണര്‍ ബ്രോസ് ഈ ചിത്രം റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനു പിന്നാലെയാണ് ലോകസിനിമയിലെ ആയോധന കലയിലെ ആ ഇതിഹാസം ഓര്‍മ്മ മാത്രമായി മാറിയത്.

പ്രതിരോധം മാത്രമാണ് ആയോധനകലകളുടെ ഉദ്ദേശം എന്നത് ലീയുടെ സിനിമകളില്‍ വ്യക്തം. ഒരിക്കലും മറ്റുള്ളവരുടെ നാശത്തിനായി ഒരു തരത്തിലുള്ള ആയോധന കലയും ലീ ഉപയോഗിച്ചിരുന്നില്ല. ഇന്നും ലീയുടെ സിനിമകള്‍ ആളുകള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നതും ഇത് തന്നെയാണ്.

ഗെയിം ഓഫ് ഡെത്ത്


പേര് സൂചിപ്പച്ച പോലെ തന്നെയായിരുന്നു ഈ സിനിമയും. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും ലീ തന്നെയായിരുന്നു നിര്‍വ്വഹിച്ചത്. എന്നാല്‍ തന്റെ മരണത്തിനു മുന്നോടിയായി ചിത്രീകരിച്ച ഈ സിനിമ പൂര്‍ണമായും ചിത്രീകരിക്കാനുള്ള ഭാഗ്യം ബ്രൂസ് ലീക്കുണ്ടായില്ല. വെറും 28 മിനിട്ട് മാത്രമാണ് ഈ ചിത്രം പകര്‍ത്താനായത്.

കരുത്തുറ്റ ശരീരം
കരുത്തുറ്റ ശരീരമാണ് ബ്രൂസ് ലീയുടേത്. എതിരാളിക്ക് ഒരു പ്രഹരം പോലും താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു. ഒരു കൈയുടെ തള്ളവിരലും ചൂണ്ടു വിരലും മാത്രം ഉപയോഗിച്ച് വരെ ഇദ്ദേഹം സ്ഥിരമായി പുഷ് അപ് ചെയ്യുമായിരുന്നു.

മരണം


മുപ്പത്തി രണ്ടാം വയസ്സിലായിരുന്നു ഇദ്ദേഹത്തിന്റെ മരണം. ‘എന്റര്‍ ഫോര്‍ ദ ഡ്രാഗണ്‍’ എന്ന സിനിമയുടെ ഡബ്ബിംഗ് നടക്കുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ച ശേഷം കൃത്യമായ ചികിത്സയിലൂടെ സുഖപ്പെട്ടു. പിന്നീട് സംഭവിച്ചത് ഇന്നും ആര്‍ക്കും വിശ്വസിക്കാനാവാത്ത കാര്യമാണ്.

വീഴ്ചയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം തലവേദനയെത്തുടര്‍ന്ന് ലീ വിശ്രമിക്കാനായി പോയി. എന്നാല്‍ ഇതിനിടെ തലവേദനക്ക് വേദന സംഹാരി കഴിച്ച ലീ പിന്നീട് ഉണര്‍ന്നില്ല. ആശുപത്രിയിലേക്ക് കൊണ്ടു പോവും വഴി മരണം സംഭവിച്ചു.

ശരീരത്തിന് പുറമേക്ക് യാതൊരു വിധത്തിലുള്ള ക്ഷതങ്ങളും ഉണ്ടായിരുന്നില്ല. തലച്ചോറില്‍ നീര്‍ക്കെട്ടാണ് എന്നതായിരുന്നു മരണകാരണം. തലവേദന സമയത്ത് ബ്രൂസ് ലീ കഴിച്ച വേദന സംഹാരിയിലെ രാസവസ്തുക്കളോട് ലീയുടെ ശരീരത്തില്‍ നടന്ന പ്രതിപ്രവര്‍ത്തനമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്.

ദുരൂഹതകള്‍


ബ്രൂസ് ലീയുടെ മരണത്തിലെ ദുരൂഹതകള്‍ ഇന്നും തുടരുന്നതാണ്. വര്‍ഷങ്ങളോളം മരണത്തെക്കുറിച്ചും അതിന്റെ ദുരൂഹതകളെക്കുറിച്ചും ഇന്നും പല വാര്‍ത്തകളും പൊടിപ്പും തൊങ്ങലും വെച്ച് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പലതിനും യാഥാര്‍ത്ഥ്യം പോലുമായി പുലബന്ധം പോലും ഉണ്ടായിരുന്നില്ല. മരണാനന്തര ബഹുമതിയായി എഷ്യന്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്..

അറിവുകൾ നിങ്ങളുടെ വാട്സപ്പിൽ സൗജന്യമായി ലഭിക്കുവാൻ താഴെയുള്ള link click ചെയ്ത് പേരും സ്ഥലവും എഴുതി അയക്കുക. 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിജയം ആത്മീയതയിലൂടെ

സമദരണീയരായ അധ്യക്ഷൻ മറ്റു ശ്രോധാക്കൾജീവിത പ്രായണത്തിൻ്റെ ഇടവഴിയിലൂടെ നശ്വരമായ ഈ ഭൂമുഖത്ത് അൽപകാലപാദ ചലനത്തിന് നിയോഗിക്കപ്പെട്ടവരാണ് മാനവരാശി. അസംഖ്യo ജീവജാലങ്ങളിൽ നിന്ന് മാനവനെ വ്യതിരിക്തനാകുന്നത് ലക്ഷ്യാധിഷ്ഠിതമായ ജീവിതം വിധിക്കപ്പെട്ടവരാണ് മനുഷ്യൻ...

തിരുനബി ദർശനങ്ങളുടെ സൗന്ദര്യവും പുതിയ കാല വായനകളും

ലോകത്തെ നന്മയിലേക്ക് നയിക്കുവാനും തിന്മകളിൽ നിന്ന് സമുദ്ധരിക്കാനും വിവിധ കാലഘട്ടങ്ങളിൽ പ്രവാചകനിയോഗങ്ങൾ ഉണ്ടായിട്ടുണ്ട്.ലക്ഷത്തിൽ പരം വരുന്ന ആ ശൃംഖലകളുടെ പൂർത്തീകരണമാണ് പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു...

റെഫ്യൂജി :അഭയം തേടി അലയേണ്ടി വന്നവർ.

വർണങ്ങളും അക്ഷരങ്ങളുമില്ലാത്ത ലോകം, മിന്നാമിനുങ്ങുകളുടെ ഇത്തിരിവെട്ടം പോലുമില്ലാത്ത രാവുകൾ,മനുഷ്യത്വം മരവിക്കാത്ത മനസുകൾ എപ്പേഴെങ്കിലും താഴേക്കെറിയുന്ന ഔദാര്യ പൊതികൾ പങ്കിട്ടെടുക്കാൻ കടിപിടികൂടുന്നവർ,പുതിയവക്ക് ഇടം നൽകാനായി അലമാരകളിൽ നിന്ന് പടിയിറക്കപ്പെട്ട വസ്ത്രങ്ങൾ ആണ്ടിലൊരിക്കൽ...

കൊറോണ പോയാൽ ഫാസിസം പിടിമുറുക്കുമോ

ജനാധിപത്യ രാഷ്ട്രം ജാതിയും മതവും വേർതിരിച്ചു കൊണ്ട്സ്വച്ഛാധിപതികൾക്ക് മുന്നിൽ കളിപ്പാട്ടമായി കൊണ്ടിരിക്കെ എൻ.ആർ.സി.യും സി.എ.എയും നടപ്പിലാക്കി ന്യൂനപക്ഷങ്ങളെയും പട്ടിണി പാപങ്ങളെയും രാജ്യത്ത് നിന്ന് തുരത്തി...

Recent Comments

Translate »