Saturday, October 31, 2020
Home Education ക്രോമിനെ സംരക്ഷിക്കുന്നതിൽ ഗൂഗിൾ പരാജയപ്പെട്ടോ?

ക്രോമിനെ സംരക്ഷിക്കുന്നതിൽ ഗൂഗിൾ പരാജയപ്പെട്ടോ?


കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ക്രോം (Chrome ) ഉപഭോഗതാക്കളെ ലക്ഷ്യമിട്ട് ഒരു സ്പൈവെയർ (Spyware) ശ്രമിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ചുരുങ്ങിയത് 111 വ്യാജ ക്രോം എക്സ്ടെൻഷനുകൾ വഴിയാണ് സ്പൈവയർ കയറിക്കൂടിയത്. ഏകദേശം 32 ദശലക്ഷം പ്രാവശ്യം “ഈ സ്പൈവെയറിനെ” ഡൌൺലോഡ് ചെയ്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.( ഉപയോക്താവിന് കൂടുതൽ ഓപ്ഷനുകൾ അനുവദിക്കുന്ന സംവിധാനത്തെയാണ് എക്സ്റ്റൻഷൻ എന്ന് പറയുന്നത്) എന്നാൽ അവൈക് സെക്യൂരിറ്റി (Awake security) യുടെ കണ്ടെത്തൽ പ്രകാരം പ്രശ്നമുള്ള 70 എക്സ്റ്റൻഷൻസ് നീക്കിയതായി ഈയടുത്ത് ഗൂഗിൾ പ്രസ്താവിച്ചിരുന്നു.t{Imans\ kwc£n¡p¶Xn KqKnÄ ]cmPbs¸t«m?

എങ്ങനെയാണ് ആദ്യം ഇത്തരം മാരക എക്സ്ടെൻഷനുകൾ ബ്രൗസറിൽ കയറിക്കൂടുന്നത്?


ഇത്തരം എക്സ്ടെൻഷനുകൾ പ്രഥമദൃഷ്ട്യാ പ്രശ്നക്കാരല്ല.പുറമെ, ബ്രൗസറിന്റെ യഥാർത്ഥ പതിപ്പ് (Clean version ) തയ്യാറായതിന് ശേഷമാണ് ഇത്തരം കയറിക്കൂടൽ.ക്രോമിന്റെ പ്രീവേർഷനായ ക്രോമിയം ഡൌൺലോഡ് ചെയ്യുന്നതിലൂടെയും മാരകമായ ആഡ്-ഓണുകൾ കയറിപ്പറ്റാം.

എന്താണ് ഈ മാരക എക്സ്ടെൻഷനുകൾ ചെയ്യുന്നത്?


അവയ്ക്ക് നമ്മുടെ പേജിന്റെ സ്ക്രീന്ഷോട്ട് എടുക്കാനും ക്ലിപ്ബോർഡ് (നാം കോപ്പി ചെയ്ത് വെച്ച കാര്യങ്ങൾ അടങ്ങുന്ന ഇടമാണ് ക്ലിപ്ബോർഡ് ) വായിക്കാനും പാസ്സ്‌വേർഡുകൾ മോഷ്ടിക്കാനും സാധിക്കുന്നു.

എങ്ങനെയാണ് ഗൂഗിൾ ഇതിനോട് പ്രതികരിച്ചത്?

ഗൂഗിൾ പ്രതിനിധി സ്കോട്ട് വെസ്റ്റവർ ഇതിനെപ്പറ്റി പറയുന്നതിങ്ങനെ: ഗൂഗിൾ നയങ്ങൾക്കെതിരായ എക്സ്ടെൻഷനുകളെപ്പറ്റി അറിഞ്ഞയുടൻ അവയെ നീക്കം ചെയ്തു. ഗൂഗിൾ ക്രോമിന്റെ നിലവാരം മെച്ചപ്പെടുത്താൻ വരും കാലത്ത് ഇതു സഹായിക്കുമെന്ന് കരുതുന്നു.
എന്നാൽ എങ്ങനെയാണ് സ്പൈവയർ ഇത്തരം നുഴഞ്ഞു കയറ്റം നടത്തിയത് എന്നതിനെ പറ്റിയോ അതിന്റെ അപകടാവസ്ഥ എത്രയെന്നോ വ്യക്തമാക്കാൻ ഗൂഗിൾ വിസമ്മതിച്ചു.

ഇത്തരം എക്സറ്റന്ഷനുകൾ വെല്ലുവിളിയാണോ?


ബ്രൌസർ ഉപയോഗിച്ചാണ് പല കാര്യങ്ങളും നാം ചെയ്യുന്നത്. റിസർച്ച് റിപ്പോർട്ട്‌ അനുസരിച്ച് ബ്രൗസറിൽ നടക്കുന്ന ഇത്തരം ഹാനികരമായ പ്രവർത്തനങ്ങൾ സുരക്ഷ സംവിധാനത്തിലൂടെ പരിഹരിക്കൽ
അത്ര എളുപ്പമല്ല.വഞ്ചിക്കപ്പെടുന്ന ഇത്തരം ഇടങ്ങളിലൂടെ നാം ഇരയാകുന്നു.ഇമെയിൽ മുതൽ കോർപ്പറേറ്റ് ഫയൽ ഷെയറിങ് വരെയുള്ള ഗൗരവതരമായ ഇടങ്ങളിലാണ് ഇവ ഇടപെടുന്നത്.

എങ്ങനെയാണ് ഉപയോക്താക്കൾ ചതിക്കപ്പെടുന്നത്?


ഒരു ബ്രൌസർ ഡൌൺലോഡ് ചെയ്താൽ അതിനെ ഡീഫോൾട് (default) ചെയ്യാൻ ചോദിക്കുന്ന നോട്ടിഫിക്കേഷൻ നാം കാണാറുണ്ട്.ഇത് ഒരു രീതിയാണ്.ഇവിടം കൊണ്ട് തീരുന്നില്ല. ഇതിന്റെ പ്രത്യേകതയിൽ ഒന്നാണ്, ബ്രൗസറിന് പ്രൊഫഷണൽ സ്വഭാവം തോന്നിക്കുക എന്നത്. ബ്രൗസറിലെ നിശ്ചിത എക്സ്റ്റൻഷൻ സുരക്ഷിതമാണെന്ന് അംഗീകാരം (certify) നൽകിയ സെക്യൂരിറ്റി എക്സ്റ്റൻഷൻ ഒരു ഉദാഹരണം.

സുരക്ഷ ഉദ്യാഗസ്ഥർക്ക് ഇത്തരം വ്യാജങ്ങളെ പ്രത്യക്ഷത്തിൽ ചില സൂചകങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ സാധിക്കും: ബ്രാൻഡ് നാമമില്ലാതെ തന്നെ ഒരുപാട് ഫോള്ളോവെർസ് ഉണ്ടാവുക, റിവ്യൂകൾ മികച്ചതാവുക, വിപണിയിൽ പുതുതായി പ്രത്യക്ഷപ്പെടുമ്പോൾ തന്നെ ധാരാളം ഫോള്ളോവെർസ് ഉണ്ടാവുക ഇവയൊക്കെയാണ് തിരിച്ചറിയാനുള്ള ചില സൂചകങ്ങൾ.

റിപ്പോർട്ടിന്റെ മറ്റു കണ്ടെത്തലുകൾ


ഗാൽകോം എന്ന് പേരുള്ള ഇസ്രായേൽ കേന്ദ്രീകരിച്ചുള്ള ഒരു ഡൊമൈൻ രജിസ്ട്രാറുടെ ഇടപെടലുകളെ ചോദ്യം ചെയ്താണ് അവൈക് സെക്യൂരിറ്റി റിപ്പോർട്ട്‌ അവസാനിപ്പിക്കുന്നത്. പ്രസ്തുത റിപ്പോർട്ട്‌ പ്രകാരം ഗാൽകോമിന് കീഴിലെ 60% ഡൊമൈനുകളും പ്രശ്നമുള്ളതാണെന്നാണ്(higher risk). ഇത്തരം ഡൊമൈനുകൾ വർഗ്ഗീകരണത്തിൽ നിന്ന് സുരക്ഷയുടെ പേര് പറഞ്ഞു ഒഴിഞ്ഞിരിക്കുകയാണ്. തങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കപ്പെടാതിരിക്കാനാണ് ഇത്തരം ഇടവഴികൾ എന്ന് മനസ്സിലാക്കണം. പുറമെ, ഇവരുടെ കക്ഷികൾ ഏതു വിധേനയാണ് ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നത് എന്നറിയലും ഗൽകോമിന്റെ ലക്ഷ്യമാണത്രെ.കാരണം, ഡൊമൈനുകാരൻ കേബിൾ, ബ്രോഡ്ബാൻഡ് മുഖേന ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നെങ്കിൽ മാത്രമാണ് ഇവർ വ്യാജങ്ങളെ ഇറക്കുന്നത്.അല്ലായെങ്കിൽ കളങ്കമറ്റ രീതിയിലായിരിക്കും ഗൽകോമിന്റെ ഇടപെടലുകൾ.

ഗാൽകോം എന്തു പറയുന്നു?


അത്തരം കൃത്രിമ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നാണ് ഗാൽകോം ഉടമസ്ഥൻ മോശെൽ ഫോഗെൽ വാദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആസുര കാലം വിതച്ച നല്ല ഓർമ്മകൾ

ചില അസ്വാഭാവികതകൾ ആണ് നമ്മുടെ ജീവിതത്തെ പലപ്പോഴും നിർണയിക്കാറുള്ളത്അതിൽ ഏറ്റവും നിർണായകവും ഒരുവേള ഭീകരവുമാണ്കൊ റോണ എന്ന മഹാമാരി നമുക്ക് സമ്മാനിച്ച അനുഭവങ്ങളും പുതിയ...

സ്കൂൾ; ഗൃഹാതുര ഓർമ്മകൾ

മനുഷ്യന്റെ വൈകാരിക മണ്ഡലങ്ങളിൽ ഗൃഹാതുരത്വം എന്നും പരമമായി നിലകൊള്ളുന്നതാണ്‌. ധിഷണയും മനസ്സുമാണല്ലോ പരജീവികളിൽ നിന്നും അവനെ വേർപെടുത്തുന്നത്. എന്നാൽ ഗൃഹാതുര ചിന്തകളിൽ ഏറെ vettayaadunnathum പൊതുവെ കുട്ടിക്കാലവും പ്രത്യേകിച്ച് അതിന്റെ...

യാഥാർഥ്യത്തെ തൊട്ടറിഞ്ഞ മുതഅല്ലിം ജീവിതം

ഉസ്താദെ സഞ്ചിയുമായി എങ്ങോട്ടാ പിരിവിനാ? ആ സ്വരത്തിൽ പുച്ഛഭാവം സ്ഫുരിച്ചു. പ്രബോധന മേഖലയിൽ വീടുകൾ കയറിയിറങ്ങുന്ന ദൗത്യം പ്രബോധകനിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജനം...

നമുക്കായി ഒരു ഉടൽ

ഒരിക്കൽ കുടുംബ സമേതം ഒരു യാത്ര പോയി തിരിക്കവേ ഒരു സംഭവം ഉണ്ടായി. കാറിൽ പഴയകാല ഓർമ്മകൾ പങ്കുവയ്കുകയായിരുന്നു ഞങ്ങളെല്ലാം. കൂട്ടത്തിൽ ഉമ്മയ്ക്കാണ് ഏറെ പറയാൻ ഉണ്ടായിരുന്നത്. ചെറിയ തോതിൽ...

Recent Comments

x

COVID-19

India
Confirmed: 8,137,119Deaths: 121,641
Translate »