Thursday, April 22, 2021
Home Society കൊറോണ പോയാൽ ഫാസിസം പിടിമുറുക്കുമോ

കൊറോണ പോയാൽ ഫാസിസം പിടിമുറുക്കുമോ

ജനാധിപത്യ രാഷ്ട്രം ജാതിയും മതവും വേർതിരിച്ചു കൊണ്ട്സ്വച്ഛാധിപതികൾക്ക് മുന്നിൽ കളിപ്പാട്ടമായി കൊണ്ടിരിക്കെ എൻ.ആർ.സി.യും സി.എ.എയും നടപ്പിലാക്കി ന്യൂനപക്ഷങ്ങളെയും പട്ടിണി പാപങ്ങളെയും രാജ്യത്ത് നിന്ന് തുരത്തി ഓടിക്കാനുള്ള ശ്രമത്തിനിടെ മഹാമാരിയായി കൊറോണ വൈറസ് എത്തിപ്പെട്ടതിനാൽ വർഗീയ വൈറസുകൾ ശമിക്കുമെന്നായിരുന്നു ലോകം വിചാരിച്ചതെങ്കിലും വർഗ്ഗീയ വിഷ സർപ്പം തന്റെ നിലപാടുകളിൽനിന്ന് വ്യതിചലിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

അനവധി നിർവചനങ്ങൾക്ക് വിധേയമായ ജനാധിപത്യം കൊണ്ട് “ജനങ്ങളിൽ നിന്നും ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണ വ്യവസ്ഥയെ” ലക്ഷ്യം വെക്കുമ്പോൾ ജനഹിത പ്രവർത്തനങ്ങളിൽ വീഴ്ചകൾ വരുത്തുന്നത് ജനാധിപത്യത്തിന് കോട്ടം നിർമ്മിക്കുന്നതിന് തുല്യമാണല്ലോ? അങ്ങനെയാണെങ്കിൽ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ജനാധിപത്യത്തിന് സ്ഥാനമില്ലെന്ന വേദനകരമായ സത്യാവസ്ഥയാണ് നാം ദർശിച്ചു കൊണ്ടിരിക്കുന്നത്. പശു രാഷ്ട്രീയവും പൗരത്വ ഭേദഗതിയും നമ്മുടെ രാജ്യത്തിന്റെ യശസ്സറുക്കുന്നനതിനു നിമിത്തമായതുപോലെ ഏഴര പതിറ്റാണ്ടിനോടടുത്ത ഇന്നത്തെ ഇന്ത്യൻ അവസ്ഥ ജനാധിപത്യത്തിനേറ്റ കടുത്ത വിള്ളലുകൾ തന്നെ.

ഫാസിസ്റ്റ് വിത്തുകൾ നമ്മുടെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ് അമിത്ഷായുടെ പ്രഖ്യാപനമായ “കോവിഡ് മാറിയാൽ രാജ്യത്ത് സി.എ.എ നടപ്പിലാക്കുമെന്നത്”.അതേസമയം അമേരിക്കയിൽ ഡൊലാൾഡ് ട്രംപിനേറ്റ തിരിച്ചടി നമ്മുടെ രാജ്യത്തെ ഫാസിസ വിളയാട്ടം അവസാനിക്കാനും നിതാനമായേക്കാം.

   ജനങ്ങളുടെ പുരോഗതികൾ മാത്രം ലക്ഷ്യം വെച്ച് താഴെ തട്ടില്‍ ത്രിതല പഞ്ചായത്ത് ഭരണസമിതികള്‍ മുതല്‍ ദേശീയതലത്തില്‍ കേന്ദ്രഭരണ സിരാകേന്ദ്രമായ പാര്‍ലമെന്റ് വരെ വ്യാപകമായി ജനാധിപത്യ പ്രക്രിയ പരിപാലിക്കപ്പെടുന്ന ഇന്ത്യാ രാജ്യത്ത് സഹകരണ മേഖല തൊട്ട് വിവിധ സംഘടനാ സംവിധാനങ്ങളിലും, വിദ്യാര്‍ത്ഥിഭരണസമിതികളിലും ജനാധിപത്യ സംവിധാനം നിലകൊള്ളുന്നുവെന്നത് അഭിമാനമായി ഗണിക്കപ്പെടുന്നുവെങ്കിലും ഇന്നത്തെ ഭരണം പണാധിപത്യത്തിനും, അധികാര മോഹത്തിനും വഴി മാറിയിരിക്കുന്നതിനാൽ തന്നെ ജനാധിപത്യ ഭരണത്താൽ നേടിയെടുക്കേണ്ട അവകാശങ്ങളും ആവശ്യങ്ങളും പണമുള്ളവരുടെ പിന്നാമ്പുറങ്ങളിൽ ചുരുണ്ട് കിടക്കുന്ന നഗ്ന സത്യങ്ങളാണ് നാം കണ്ടുവരുന്നത്.

   ഹിറ്റ്ലർ, മുസോളിനി, ഫ്രാങ്കോ, സ്റ്റാലിൻ പോലെയുള്ള അക്രമികളെ ലോകം സാക്ഷ്യം വഹിച്ചതിനുശേഷം ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ വ്യക്തമായ നന്മയിലുതകുന്ന ലക്ഷ്യത്തോടുകൂടി ഖൊമേനിയേയോ, പോൾപോടിനേയോ പിന്തുടരാതെ സർവ്വാധിപത്യത്തിന് വിഭിന്നമായി ആവശ്യ പൂർത്തീകരണത്തിനുള്ള ലിഖിത രേഖയെന്ന നിലക്ക് സ്വാതന്ത്ര്യം നേടി രണ്ടാണ്ട് പൂർത്തിയാകും മുൻപേ ഭരണഘടന രൂപകൽപ്പന ചെയ്യപ്പെട്ടിരുന്നത് ജനാധിപത്യത്തിന്റെ ലക്ഷ്യങ്ങളും ആവശ്യകതയും അറിയിക്കാൻ വേണ്ടിയായിരുന്നു. അതിനാൽ തന്നെ ഏതൊരു ജനാധിപത്യ രാഷ്ട്രത്തിന്റെയും നിലനിൽപ്പിനുതകുന്ന വിധത്തിൽ ലക്ഷ്യങ്ങൾ വിവരിക്കുന്ന ലിഖിത രേഖ അത്യന്ത്യാപേക്ഷിതമാണ്.

   തലവാചകത്തിൽ സൂചിപ്പിച്ചതുപോലെ പോലെ കൊറോണയ്ക്ക് ശേഷം ഫാസിസം നിർമിതപ്പെടുന്നതിന് ഉദാഹരണമാണ് ഈയിടെ നടപ്പിലായ ബാബരി വിധി 1992 ൽ രാമജന്മഭൂമിയാണ് ഇവിടം എന്ന ആരോപണത്തിൽ തകർക്കപ്പെട്ട ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പുതുക്കി പണിയാനുള്ള അണിയറ ഭരണകൂടം ഒരുക്കി കൊണ്ടിരിക്കുമ്പോൾ തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യ ഇന്ത്യയെ നാം സാക്ഷ്യം വഹിക്കുന്നത്. ജാതി മത വർഗ്ഗ വർണ്ണ ദേശ ഭാഷ ഭേദമന്യേ സർവ്വരും തുല്യരാണെന്ന രാഷ്ട്ര പിതാവിന്റെയും പൂർവ്വ നേതൃത്വങ്ങളുടെയും വാക്കുകൾക്ക് വില കൽപ്പിക്കാതെ ന്യൂനപക്ഷ വിശ്വാസങ്ങളുടെ മേൽ കരിമ്പടം പുതച്ചപ്പോൾ ദിശയറിയാതെ ഇരുളിൽ മറഞ്ഞത് ജനാധിപത്യ ഇന്ത്യയായിരുന്നു.

   ജനാധിപത്യമെന്നത് പെട്ടെന്നൊരു ദിവസം ഒന്നുമില്ലായ്മയിൽ നിന്ന് അവതരിച്ചതോ, അർഥങ്ങൾ ഇല്ലാത്ത തലത്തിൽ വളർന്നതോ അല്ല. മറിച്ച് മാനവ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ പല കാലങ്ങളിലും സന്ദർഭങ്ങളിലുമായി രൂപപ്പെട്ട വിവിധ സാംസ്കാരിക മൂല്യങ്ങളുടെ ഫലമായി വ്യവസ്ഥാപിതമായതാണ്. മതസൗഹാർദ്ദത്തിൽ കളങ്കം വരുത്തി "നാനാത്വത്തിൽ ഏകത്വം" എന്ന മഹത് വചനത്തിന്റെ അർത്ഥതലങ്ങളെ കാറ്റിൽ പറത്തി സാംസ്കാരിക മൂല്യങ്ങളെ തച്ചു തകർത്തു കൊണ്ടിരിക്കുമ്പോൾ ചവിട്ടിയരക്കപ്പെട്ട ഇന്ത്യയെയാണ് ലോകം നോക്കിക്കാണുന്നത്.

   "ബാബ്‌റി മസ്‌ജിദ്‌ പൊളിച്ച സ്ഥലത്ത്‌ രാമക്ഷേത്രം പണിയുന്നതിൽ അഭിമാനംകൊള്ളുന്നവരെന്ന്‌ നരേന്ദ്ര മോഡി പറഞ്ഞ ആ 130 കോടി ജനങ്ങളിൽ ഞാനില്ല" എന്ന പ്രസ്‌താവന സോഷ്യൽ മീഡിയകളിലൂടെ കോളിളക്കം സൃഷ്ടിക്കുന്ന സമയത്ത് പൗരന്മാരുടെ നിലപാടുകൾക്ക് പ്രസക്തിയില്ലാതെ പള്ളിഭൂമിയിൽ ക്ഷേത്രപ്പണിക്ക് ശിലാസ്ഥാപനം നടത്തുന്ന തിരക്കിൽ "നമ്മുടെ നേതാക്കന്മാരും" കോൺഗ്രസ് നേതാക്കളായ കമൽനാഥും ദിഗ്‌വിജയ് സിങ്ങും നിരതരായിരിക്കുന്നത് ജനാധിപത്യത്തിന്റെ വേരറുക്കാനുള്ള കോടാലിമുനക്ക് മൂർച്ച കൂട്ടുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിജയം ആത്മീയതയിലൂടെ

സമദരണീയരായ അധ്യക്ഷൻ മറ്റു ശ്രോധാക്കൾജീവിത പ്രായണത്തിൻ്റെ ഇടവഴിയിലൂടെ നശ്വരമായ ഈ ഭൂമുഖത്ത് അൽപകാലപാദ ചലനത്തിന് നിയോഗിക്കപ്പെട്ടവരാണ് മാനവരാശി. അസംഖ്യo ജീവജാലങ്ങളിൽ നിന്ന് മാനവനെ വ്യതിരിക്തനാകുന്നത് ലക്ഷ്യാധിഷ്ഠിതമായ ജീവിതം വിധിക്കപ്പെട്ടവരാണ് മനുഷ്യൻ...

തിരുനബി ദർശനങ്ങളുടെ സൗന്ദര്യവും പുതിയ കാല വായനകളും

ലോകത്തെ നന്മയിലേക്ക് നയിക്കുവാനും തിന്മകളിൽ നിന്ന് സമുദ്ധരിക്കാനും വിവിധ കാലഘട്ടങ്ങളിൽ പ്രവാചകനിയോഗങ്ങൾ ഉണ്ടായിട്ടുണ്ട്.ലക്ഷത്തിൽ പരം വരുന്ന ആ ശൃംഖലകളുടെ പൂർത്തീകരണമാണ് പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു...

റെഫ്യൂജി :അഭയം തേടി അലയേണ്ടി വന്നവർ.

വർണങ്ങളും അക്ഷരങ്ങളുമില്ലാത്ത ലോകം, മിന്നാമിനുങ്ങുകളുടെ ഇത്തിരിവെട്ടം പോലുമില്ലാത്ത രാവുകൾ,മനുഷ്യത്വം മരവിക്കാത്ത മനസുകൾ എപ്പേഴെങ്കിലും താഴേക്കെറിയുന്ന ഔദാര്യ പൊതികൾ പങ്കിട്ടെടുക്കാൻ കടിപിടികൂടുന്നവർ,പുതിയവക്ക് ഇടം നൽകാനായി അലമാരകളിൽ നിന്ന് പടിയിറക്കപ്പെട്ട വസ്ത്രങ്ങൾ ആണ്ടിലൊരിക്കൽ...

കൊറോണ പോയാൽ ഫാസിസം പിടിമുറുക്കുമോ

ജനാധിപത്യ രാഷ്ട്രം ജാതിയും മതവും വേർതിരിച്ചു കൊണ്ട്സ്വച്ഛാധിപതികൾക്ക് മുന്നിൽ കളിപ്പാട്ടമായി കൊണ്ടിരിക്കെ എൻ.ആർ.സി.യും സി.എ.എയും നടപ്പിലാക്കി ന്യൂനപക്ഷങ്ങളെയും പട്ടിണി പാപങ്ങളെയും രാജ്യത്ത് നിന്ന് തുരത്തി...

Recent Comments

Translate »