Thursday, April 22, 2021
Home Education സമന്വയ വിദ്യാഭ്യാസം; പൊതുബോധത്തെ നിർമ്മിച്ച വിധം

സമന്വയ വിദ്യാഭ്യാസം; പൊതുബോധത്തെ നിർമ്മിച്ച വിധം


സമന്വയ വിദ്യാഭ്യാസം എന്നതിനെ പ്രശ്നവൽക്കരിക്കണമെന്ന് തോന്നുന്നു. മതത്തിലും ഭൗതികത്തിലും ബിരുദം നേടിയാൽ മാത്രം യാഥാർഥ്യമാകുന്ന ഒരു സമസ്യയാണ് അതെന്ന് തോന്നുന്നില്ല. മറിച്ചു വൈവിധ്യമാർന്ന വിജ്ഞാനീയങ്ങളെ ഇസ്ലാമിക ചിന്താകേന്ദ്രങ്ങളിൽ പ്രവഹിക്കുകയാണ് വേണ്ടത്. മതം, ഭൗതികം എന്ന ബൈനറിക്ക് വലിയ സാധ്യത ഇല്ല എന്ന് ചുരുക്കാം. സാർവ്വലൗകികവും സർവതല സ്പർശിയുമായ ഇസ്ലാമിക വ്യവസ്ഥിതിയെ കേവലം മതപരതയുടെ മേൽ ഒതുക്കുക അഭികാമ്യമല്ല. എന്നല്ല, നിയ്യത്ത് ആണ് മൂമിനിന്റെ അടിസ്ഥാനം എന്ന് വിവക്ഷിച്ച മതത്തെ സംബന്ധിച്ചിടത്തോളം നീയത്തോടെയുള്ള ഏതു പ്രവൃത്തിയും പ്രതിഫലാർഹം തന്നെ.ആചാരം, അനുഷ്ഠാനം, എന്നിവയ്ക്ക് പുറമെയുള്ള സാംസ്കാരിക-സാമൂഹിക വ്യവഹാരങ്ങളിലെ ഇടപെടലുകളിലും ഇസ്ലാമിന്റെ നൈതികതയെ വായിച്ചെടുക്കാനാവും.

ശൂന്യവാദവും നിരർത്ഥകവാദവും കൊഴുക്കുന്ന കാലത്ത് നൈതികത കാത്തു സൂക്ഷിക്കപ്പെടേണ്ടതുണ്ട്. ഈഡിപ്പസ് കോംപ്ലെക്സും വഴിവിട്ട ലിബറൽ ജീവിത രീതികളും സ്വന്തം അമ്മയെ ഭോഗിക്കുന്നത് തെറ്റല്ലെന്ന് പാടിനടക്കുന്ന കെട്ടകാലത്ത് സദാചാരം വീണ്ടെടുക്കേണ്ടത് സാമൂഹ്യ സന്തുലിതാവസ്ഥയ്ക്ക് അനിവാര്യമാണ്. നാസ്തികത ചിന്താസരണിയിലേക്ക് ക്യാമ്പസ്‌ തലങ്ങളിലെ മുസ്ലിം യുവത ആകർഷിക്കപ്പെടുന്നു എന്ന വാർത്ത ആശങ്കയുളവാക്കുന്നതാണ്. ഇത്തരം സാഹചര്യത്തിൽ വിദ്യാഭ്യാസം സമന്വയിപ്പിക്കുന്നതിന്റെ പ്രസക്തി അഭിലഷണീയം തന്നെ; ആ വഴിക്ക് നമ്മുടെ പണ്ഡിതഗുരുവര്യർ ചിന്തകൾ നടത്തുന്നത് കാലികവും സ്തുത്യർഹവുമാണ്.

ഇസ്ലാമിക പാരമ്പര്യത്തിലെ ധൈഷണിക മണ്ഡലത്തിലെവിടെയും നാമിന്ന് സൗകര്യപൂർവം ‘ഭൗതികം’ എന്ന് വിളിക്കാൻ താൽപര്യപ്പെടുന്ന വിജ്ഞാന ശകലങ്ങൾ ഇടപെടുന്നതായി കാണാം. ഇസ്ലാമിന്റെ സുവർണ കാലം എന്ന് വിശേഷിപ്പിക്കപ്പെട്ട 8 ആം നൂറ്റാണ്ടിലാണ് അൽജിബ്ര, അൽഗോരിതം,ജ്യാമിതീയം തുടങ്ങിയ സങ്കീർണമായ വിദ്യാസാധ്യതകൾക് വഴിതുറന്നത്. ജോമേറ്ററിയും കാലിഗ്രാഫ്യും ഉപയുക്തമാക്കിയുള്ള വാസ്തുകലകൾ മധ്യകാലത്തെ ഇസ്‌ലാമിന്റെ കലാസൃഷ്ടികളായി അവശേഷിച്ചു.അബ്ബാസിയ കാലത്ത് വിജ്ഞാന കേന്ദ്രങ്ങളായ 30 മദ്രസകൾ ബാഗ്ദാദിലും 150 മദ്രസകൾ ദമസ്‌ക്കസിലും ഉണ്ടായിരുന്നു. ഗസാലി ഇമാം പ്രിൻസിപ്പൽ ആയിരുന്ന നിളാമിയ യൂണിവേഴ്സിറ്റി ഇന്നത്തെ സമന്വയ വിദ്യാഭ്യാസത്തിന്റെ പൂർവ്വപതിപ്പാണ്.
ഒമ്പതാം നൂറ്റാണ്ടിലാണ് ഖലീഫ അൽ മാമൂൻ ബാഗ്ദാദിലെ ബൈത്തുൽ ഹിക്മയെ(House of Wisdom) അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കി പരിഷ്കരിച്ചത്.ലോകത്തെ ഏറ്റവും വലിയ ലൈബ്രറി ആയി അന്ന് അത് പരിണമിക്കുകയും ചെയ്തു. പുരാതന ഗ്രീക്ക് റോമൻ സൃഷ്ടികളെ അറബിയിലേക്ക് വിവർത്തനം ചെയതാണ് ഇസ്ലാമിന്റെ വിജ്ഞാനഗോഥയെ സജീവമാക്കിയത്. ഇതിലൂടെ ഫൽസഫ(തത്വചിന്ത)എന്ന വിജ്ഞാന ശാഖയ്യ്ക്ക് രൂപം കൊണ്ടു. ഇമാം ഗസാലി(റ ) വും തഫ്താസാനി ഇമാമും കളങ്കമറ്റ ന്യായശാസ്ത്രത്തിനും തർക്കശാസ്ത്രത്തിനും മാതൃക കാണിച്ചു. മുതകല്ലിമീങ്ങളുടെ ജ്ഞാനമാർഗ്ഗശാസ്ത്രം (Epistemology) ആധുനിക തത്വശാസ്ത്രം പോലും അവലംബിക്കുന്നതാണ്.

ഈയൊരു വൈജ്ഞാനിക പാരമ്പര്യത്തെ പുനഃക്രമീകരിക്കുകയോ പനരധിവസിപ്പിക്കുകയോ ചെയ്യുകയാണ് നാം വേണ്ടത്. ഇന്നിപ്പോൾ ഇസ്ലാമിക വിജ്ഞാനങ്ങളെ അക്കാദമിക തലങ്ങളിലേക്ക് പരിവർത്തിപ്പിക്കാനുള്ള കൈക്രിയകളും നാം സ്വായത്തമാക്കേണ്ടതുണ്ട്. കേരളത്തിൽ ഇസ്‍ലാമിന്റെ പാരമ്പര്യം അവകാശെപ്പെട്ട് കൊണ്ട് മുജാഹിദ് സംഘം ചരട് വലിച്ചപ്പോഴാണ് നമ്മുടെ പണ്ഡിതശ്രേഷ്‌ഠർ സമന്വയ വിദ്യാഭ്യാസം എന്ന തലത്തിലേക്ക് ചിന്തിച്ചു തുടങ്ങിയത്. അതിന്റെ ഫലമാണ് കേരളത്തിൽ ഇന്ന് വളർന്നു കാണുന്ന 100 കണക്കിന് ദഅവാ കോളേജുകൾ.ഒരുകാലത്തു മൊയ്ല്യാരുട്ടി എന്ന് അവജ്ഞയോടെ പൊതുബോധം നേരിട്ടിരുന്ന ഒരു വിഭാഗത്തെ ഇന്ന് ആദരസൂചകമായും അഭിമാനബോധത്തോടെയുമാണ് സമൂഹം സമീപിക്കുന്നത്.

സച്ചാർ കമ്മീഷൻ വിശകലനം ചെയ്യുമ്പോൾ ബോധ്യമാവുന്ന ഒരു കാര്യമുണ്ട്. ന്യൂന്യപക്ഷ വേട്ടയുടെ കേന്ദ്രബിന്ദുവിൽ മുസ്ലിംകൾ അകപ്പെടാൻ കാരണം വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ട് മാത്രമാണ്. മുസ്ലിം അവഗനയെ നേരിടാൻ അറിവ് നേടുക മാത്രമാണ് പോംവഴി എന്ന് പ്രവൃത്തി തലത്തിൽ ബോധ്യപ്പെടുത്തുകയാണ് സമന്വയ വിദ്യാഭ്യാസ രംഗത്ത് ഇന്ന് ദാഇകൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലുടനീളം സമന്വയ വിദ്യാഭ്യാസത്തിന്റെ തിരി തെളിക്കുകയാണ് മഹത്തുക്കളായ നമ്മുടെ ഉസ്താദുമാരുടെ നേതൃത്വത്തിൽ നടന്നു വരുന്നത്.

ഉത്തരാധുനികതയുടെ കീഴ്വഴക്കങ്ങളോട് നമുക്ക് സംവദിക്കേണ്ടതുണ്ട്. കൃത്രിമ ബുദ്ധിയും വിർച്വൽ റിയാലിറ്റിയും ദൈവികതയെ ചോദ്യം ചെയ്യുമ്പോൾ ഒരുപടി മുന്നിൽ നിൽക്കാൻ നമുക്കാകണം. അതിനിനിയും നടക്കാനുണ്ട്.നാഥൻ തുണക്കട്ടെ. ആമീൻ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിജയം ആത്മീയതയിലൂടെ

സമദരണീയരായ അധ്യക്ഷൻ മറ്റു ശ്രോധാക്കൾജീവിത പ്രായണത്തിൻ്റെ ഇടവഴിയിലൂടെ നശ്വരമായ ഈ ഭൂമുഖത്ത് അൽപകാലപാദ ചലനത്തിന് നിയോഗിക്കപ്പെട്ടവരാണ് മാനവരാശി. അസംഖ്യo ജീവജാലങ്ങളിൽ നിന്ന് മാനവനെ വ്യതിരിക്തനാകുന്നത് ലക്ഷ്യാധിഷ്ഠിതമായ ജീവിതം വിധിക്കപ്പെട്ടവരാണ് മനുഷ്യൻ...

തിരുനബി ദർശനങ്ങളുടെ സൗന്ദര്യവും പുതിയ കാല വായനകളും

ലോകത്തെ നന്മയിലേക്ക് നയിക്കുവാനും തിന്മകളിൽ നിന്ന് സമുദ്ധരിക്കാനും വിവിധ കാലഘട്ടങ്ങളിൽ പ്രവാചകനിയോഗങ്ങൾ ഉണ്ടായിട്ടുണ്ട്.ലക്ഷത്തിൽ പരം വരുന്ന ആ ശൃംഖലകളുടെ പൂർത്തീകരണമാണ് പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു...

റെഫ്യൂജി :അഭയം തേടി അലയേണ്ടി വന്നവർ.

വർണങ്ങളും അക്ഷരങ്ങളുമില്ലാത്ത ലോകം, മിന്നാമിനുങ്ങുകളുടെ ഇത്തിരിവെട്ടം പോലുമില്ലാത്ത രാവുകൾ,മനുഷ്യത്വം മരവിക്കാത്ത മനസുകൾ എപ്പേഴെങ്കിലും താഴേക്കെറിയുന്ന ഔദാര്യ പൊതികൾ പങ്കിട്ടെടുക്കാൻ കടിപിടികൂടുന്നവർ,പുതിയവക്ക് ഇടം നൽകാനായി അലമാരകളിൽ നിന്ന് പടിയിറക്കപ്പെട്ട വസ്ത്രങ്ങൾ ആണ്ടിലൊരിക്കൽ...

കൊറോണ പോയാൽ ഫാസിസം പിടിമുറുക്കുമോ

ജനാധിപത്യ രാഷ്ട്രം ജാതിയും മതവും വേർതിരിച്ചു കൊണ്ട്സ്വച്ഛാധിപതികൾക്ക് മുന്നിൽ കളിപ്പാട്ടമായി കൊണ്ടിരിക്കെ എൻ.ആർ.സി.യും സി.എ.എയും നടപ്പിലാക്കി ന്യൂനപക്ഷങ്ങളെയും പട്ടിണി പാപങ്ങളെയും രാജ്യത്ത് നിന്ന് തുരത്തി...

Recent Comments

Translate »