Friday, April 23, 2021
Home Health ഇസ്ലാമിന്റെ ആരോഗ്യ ദർശനങ്ങൾ

ഇസ്ലാമിന്റെ ആരോഗ്യ ദർശനങ്ങൾ

മനുഷ്യ കേന്ദ്രീകൃതമാണ് ഇസ്‌ലാമിന്റെ നിയതമായ ചട്ടക്കൂടുകൾ. മനുഷ്യ സമൂഹത്തെ നാം ബഹുമാനിച്ചിരുന്നു എന്ന ഖുർആനിക വചനത്തിൽ നിന്നും നമുക്കത് മനസ്സിലാക്കാം. ആയതിനാൽ മനുഷ്യനെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും ഇസ്‌ലാം ഇടപെടുന്നതായി കാണാം. അവയിൽ ആരോഗ്യവുമായി ബന്ധപ്പെട്ട മതത്തിന്റെ ആലോചനകൾക്ക് നിലവിൽ പ്രസക്തിയേറെയാണ്.

പാഠം ഒന്ന് : ശുദ്ധി

വ്യക്തിഗത ശുദ്ധിക്ക് (self-hygiene) ഇസ്ലാമിനെ പോലെ പ്രാധാന്യം കൽപ്പിച്ച മറ്റൊരു ദർശനത്തെ കാണാനാകില്ല. ‘ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണെന്ന്’ പറഞ്ഞു വെച്ച ഇസ്‌ലാം വൃത്തി ഒരു വിശ്വാസിക്ക് ഒഴിച്ചുവെക്കാനാവാത്ത ഘടകമാണെന്നാണ് സൂചപ്പിക്കുന്നത്. മനുഷ്യശരീരത്തിലെ മ്ലേച്ഛവസ്തുക്കളെ നിശ്ചിത സമയത്തിനുള്ളിൽ നീക്കണമെന്ന് കല്പിക്കുന്നതോടപ്പം പ്രതിഫലവും അരുളിയിരിക്കുന്നു. ഐഹികമായ വൃത്യാധിഷ്ട ജീവിതം പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ പാരത്രിക സമ്പാദനത്തിനുള്ള മാർഗ്ഗരേഖയാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്.

5 സമയങ്ങളിൽ നിർബന്ധമായി അംഗസ്നാനം വരുത്തേണ്ട വിശ്വാസിക്ക് ചുരുങ്ങിയത് 15 തവണയെങ്കിലും തന്റെ ശരീരഭാഗങ്ങളെ കഴുകി വൃത്തിയാക്കുന്നു. ഉണർന്നുകഴിഞ്ഞാൽ മൂന്നു തവണ കൈ കഴുകാതെ പാത്രം സ്പർശിക്കരുത് എന്ന് അരുൾ ചെയത പുണ്യ റസൂൽ (സ ) നമ്മുടെ ചുറ്റുപാടുകളെ അണുവിമുക്തമാക്കാനുള്ള നിർദേശമാണ് നൽകുന്നത്. ആത്മീയോന്നമതിക്കാണ് വിശ്വാസി നിഷ്കർഷിത കർമ്മങ്ങളിൽ വ്യാപൃതനാവുന്നതെങ്കിലും ഭൗതിക നേട്ടങ്ങളെ കാണാതിരിക്കാനാവില്ല. ചുരുങ്ങിയത്, പ്രകൃതി മതമായ(പ്രകൃതി അല്ലാഹുവിന്റേതും)ഇസ്‌ലാം പ്രകൃതിദത്തമായ നിയമസംഹിതകളാണ് നിഷ്കർഷിക്കുക!

ആരോഗ്യം അതിഗൗരവം

ഇസ്ലാമിന്റെ ആരാധനകൾ ആരോഗ്യവുമായി കെട്ടിപ്പിണഞ്ഞു നിൽക്കുന്നത് കാണാം. ആയതിനാൽ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പലയിടത്തും ആരോഗ്യവുമായി ബന്ധിച്ച ചർച്ചകൾക്ക് സ്ഥാനമുണ്ട്. നിസ്കരിക്കാൻ ആരോഗ്യം അനിവാര്യമാണ്. നിൽക്കാൻ സാധിക്കുന്നവൻ നിന്നും അല്ലാത്തയാൾ ഇരുന്നും പിന്നെ കിടന്നുമൊക്കെ നിസ്കരിക്കണം എന്നാണ് കർമ്മശാസ്ത്ര നിരീക്ഷണം. യാത്രക്കാരനോ ശക്തമായ രോഗമോ ഉണ്ടായാൽ നോമ്പ് നിർബന്ധമില്ലെന്ന് ഖുർആൻ. തന്റെ ശരീരത്തിനോ മറ്റുള്ളവരുടെ ശരീരത്തിനോ വല്ല ഹാനിയും ഉണ്ടാകുന്ന പക്ഷം നിർബന്ധ നിസ്കാരത്തിൽ നിന്ന് അവൻ അനിവാര്യമായും വിരമിക്കണണമെന്ന് ഫുഖഹാഹാക്കൾ പറഞ്ഞുവെക്കുന്നു. ഇതിലൂടെ ആരോഗ്യസംരക്ഷണത്തിന്റെ ഗൗരവതരമായ അധ്യാപനങ്ങളാണ് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നത്. ആചാരാനുഷ്ഠാനങ്ങൾക്ക് വേണ്ടി സ്വശരീരത്തെ നോവിക്കുന്ന അന്ധമായ നിലപാട് വെച്ചു പൊറുപ്പിക്കുന്ന മതങ്ങൾ നിലനിൽക്കുമ്പോ ഇസ്ലാമിന്റെ ആരോഗ്യ ദർശനങ്ങൾക്ക് പ്രാധാന്യമുണ്ട്.

അല്ലാഹുവിന്റെ വലിയ അനുഗ്രഹമായിട്ടാണ് ആരോഗ്യത്തെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. മനുഷ്യൻ അശ്രദ്ധനാകുന്ന രണ്ട് അനുഗ്രഹങ്ങൾ ഒഴിവുസമയവും ആരോഗ്യവമാണെന്ന തിരുമൊഴി ഇവിടെ ഓർക്കാവുന്നതാണ്;ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനും അല്ലാഹുവിന് ഇഷ്ടപ്പെട്ടവനുമാണ്. അതിപ്രാധനമായ പ്രസ്തുത അനുഗ്രഹം നില നിർത്താനുള്ള പ്രാർത്ഥനകളും ഇസ്‌ലാം ഉൽബോധിപ്പിക്കുന്നുണ്ട്. ഇടയിലെ ഇരുത്തത്തിലും ഖുനൂത്തിലും ഹിദായത്തിനെ ചോദിച്ച ഉടനെയാണ് ആരോഗ്യത്തെ ചോദിക്കാൻ നമ്മോട് കല്പിക്കപ്പെട്ടിട്ടുള്ളത്. നിങ്ങളുടെ ശരീരത്തെ നാശത്തിൽ ഇടരുത് എന്ന ആയത്തും ഉപര്യുക്ത ആശയത്തിന് കനമേകുന്നു.നിന്റെ സ്വശരീരത്തോട് നിനക്ക് ബാധ്യതയുണ്ട് എന്ന ബുഖാരിയിലെ ഹദീസും ചേർത്ത് വായിക്കേണ്ടതാണ്.

ഇസ്ലാമിലെ ചികിത്സാ സമീപനങ്ങൾ

ഹദീസ് ഗ്രന്ഥങ്ങളിൽ ചികിത്സയ്ക്കായി ഒരു അദ്ധ്യായം(ബാബ് ) തന്നെ മാറ്റിവെച്ചതായി കാണാനാകും. ഇസ്ലാമിലെ ചികത്സാ സമീപനങ്ങളെ തൊട്ടുണർത്തുന്നതാണ് പ്രസ്തുത അദ്ധ്യായം. രോഗത്തിന്റെയും ശമനത്തിന്റെയും നിയന്താവ് അല്ലാഹുവാണെന്ന് വിശ്വസിക്കുമ്പോഴും മരുന്നുകളെ രോഗ വിമുക്തിക്കുള്ള കാരണമാക്കി അള്ളാഹു വെച്ചു എന്നാണ് മറ്റെതൊന്നും പോലെ ഇസ്ലാമിന്റെ മൗലികാധ്യാപനം. മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല (ബുഖാരി) എന്ന പ്രവാചക വചനം രോഗം വന്നാല്‍ ചികിത്സിക്കാനുള്ള വലിയ പ്രചോദനവും നിര്‍ദ്ദേശവുമാണ്. മാത്രമല്ല തേൻ, ജീരകം, തുടങ്ങിയ പ്രകൃതി വിഭവങ്ങളെ ചികിത്സാക്കായി മുത്തുനബി (സ ) നിർദേശിച്ചത് കാണാം.

പകർച്ചവ്യാധി;ഇസ്ലാമിന്റെ നിലപാട്

ഒരു നാട്ടിൽ പകർച്ചവ്യാധി ഉണ്ടായാൽ അവിടം വിട്ട് പോകരുതെന്നും അവിടേക്ക് ആരും ചെല്ലരുതെന്നും പഠിപ്പിച്ച ഇസ്‌ലാം contagion കാലത്തെ സോഷ്യൽ ഡിസ്റ്റൻസിങ് ആണ് പഠിപ്പിക്കുന്നത്.
ഇസ്ലാമിലെ ആരോഗ്യ ചിന്തകൾ കൊറോണ കാലത്ത് സജീവമായ ചർച്ചകളിൽ ഒന്നാണ്. മുത്തുനബി (s) യുടെ ജീവിതം തന്നെയാണ് ഇവിടെയും ലോകത്തിന് മാതൃക
.

Supermarket, Stalls, Coolers, Market, Food, Fresh, Shop

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിജയം ആത്മീയതയിലൂടെ

സമദരണീയരായ അധ്യക്ഷൻ മറ്റു ശ്രോധാക്കൾജീവിത പ്രായണത്തിൻ്റെ ഇടവഴിയിലൂടെ നശ്വരമായ ഈ ഭൂമുഖത്ത് അൽപകാലപാദ ചലനത്തിന് നിയോഗിക്കപ്പെട്ടവരാണ് മാനവരാശി. അസംഖ്യo ജീവജാലങ്ങളിൽ നിന്ന് മാനവനെ വ്യതിരിക്തനാകുന്നത് ലക്ഷ്യാധിഷ്ഠിതമായ ജീവിതം വിധിക്കപ്പെട്ടവരാണ് മനുഷ്യൻ...

തിരുനബി ദർശനങ്ങളുടെ സൗന്ദര്യവും പുതിയ കാല വായനകളും

ലോകത്തെ നന്മയിലേക്ക് നയിക്കുവാനും തിന്മകളിൽ നിന്ന് സമുദ്ധരിക്കാനും വിവിധ കാലഘട്ടങ്ങളിൽ പ്രവാചകനിയോഗങ്ങൾ ഉണ്ടായിട്ടുണ്ട്.ലക്ഷത്തിൽ പരം വരുന്ന ആ ശൃംഖലകളുടെ പൂർത്തീകരണമാണ് പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു...

റെഫ്യൂജി :അഭയം തേടി അലയേണ്ടി വന്നവർ.

വർണങ്ങളും അക്ഷരങ്ങളുമില്ലാത്ത ലോകം, മിന്നാമിനുങ്ങുകളുടെ ഇത്തിരിവെട്ടം പോലുമില്ലാത്ത രാവുകൾ,മനുഷ്യത്വം മരവിക്കാത്ത മനസുകൾ എപ്പേഴെങ്കിലും താഴേക്കെറിയുന്ന ഔദാര്യ പൊതികൾ പങ്കിട്ടെടുക്കാൻ കടിപിടികൂടുന്നവർ,പുതിയവക്ക് ഇടം നൽകാനായി അലമാരകളിൽ നിന്ന് പടിയിറക്കപ്പെട്ട വസ്ത്രങ്ങൾ ആണ്ടിലൊരിക്കൽ...

കൊറോണ പോയാൽ ഫാസിസം പിടിമുറുക്കുമോ

ജനാധിപത്യ രാഷ്ട്രം ജാതിയും മതവും വേർതിരിച്ചു കൊണ്ട്സ്വച്ഛാധിപതികൾക്ക് മുന്നിൽ കളിപ്പാട്ടമായി കൊണ്ടിരിക്കെ എൻ.ആർ.സി.യും സി.എ.എയും നടപ്പിലാക്കി ന്യൂനപക്ഷങ്ങളെയും പട്ടിണി പാപങ്ങളെയും രാജ്യത്ത് നിന്ന് തുരത്തി...

Recent Comments

Translate »