Thursday, April 22, 2021
Home Health കൊതുകുകളെ കുറിച്ച് അല്പം മനസ്സിലാക്കാം

കൊതുകുകളെ കുറിച്ച് അല്പം മനസ്സിലാക്കാം

ജുറാസിക് കാലഘട്ടംമുതൽ കൊതുകുകൾ ഭൂമുഖത്തുണ്ട്. 226 മില്യൻ വർഷങ്ങൾക്കുമുമ്പും കൊതുകുകൾ ജീവിച്ചിരുന്നുവെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഏതാണ്ട് 3500 സ്പീഷീസ് കൊതുകുകളെയാണ് ഇതുവരെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. എന്നാലിവയിൽ ആറുശതമാനം കൊതുകുവർഗങ്ങളിലെ പെൺകൊതുകുകൾ മാത്രമാണ് രക്തം കുടിക്കുകയും രോഗം പരത്തുകയുമൊക്കെ ചെയ്യുന്നത്. അതായത്, 100 സ്പീഷീസുകളിലെ പെൺകൊതുകളാണ് അപകടകാരികളായിട്ടുള്ളത്. ബാക്കിയുള്ളവ തേനും ചെടികളുടെ നീരുമൊക്കെ കുടിച്ച് ജീവിക്കുന്നവരാണ്

മലേറിയ, വെസ്റ്റ്നൈൽ പനി, സിക്ക, ഡെങ്കിപ്പനി, മന്ത്, മഞ്ഞപ്പനി എന്നിങ്ങനെ ഒട്ടേറെ രോഗങ്ങളാണ് കൊതുകുകൾ പരത്തുന്നത്. ഇവയിൽ മലേറിയ, വെസ്റ്റ്നൈൽ, ഡെങ്കിപ്പനി, മഞ്ഞപ്പനി എന്നിവ പെട്ടെന്ന് മരണകാരികളാകുന്ന രോഗങ്ങളാണ്. 85,0000 പേർ വർഷംതോറും മലേറിയമാത്രം ബാധിച്ച് ലോകത്ത് മരിക്കുന്നുണ്ട് എന്ന് കണക്കുകൾ പറയുന്നു..

നമ്മുടെ ശരീരത്തിലെ വിയർപ്പും മറ്റും ഇടകലർന്ന മണമാണ് പലപ്പോഴും കൊതുകുകളെ ആകർഷിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് അവയ്ക്കിഷ്ടമല്ലാത്ത ഗന്ധമുള്ള ക്രീമുകളും മരുന്നുകളുമൊക്കെ പുരട്ടുന്നത് കൊതുകുകളിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കുമത്രേ…

കൊതുകുകളെ പൂർണമായി ഇല്ലായ്മ ചെയ്യുന്നതിനോട് ശാസ്ത്രലോകത്തിന് യോജിപ്പില്ല. കൊതുകുകളില്ലാതായാൽ പകരം മറ്റൊരു ജീവിവർഗം ഉണ്ടാവാനുള്ള സാധ്യതയാണ് പ്രധാന കാരണം. ആമസോൺ പോലുള്ള പല ഘോരവനങ്ങളെ മനുഷ്യരുടെ അധിനിവേശത്തിൽനിന്ന് രക്ഷിക്കാൻ മാരകരോഗങ്ങൾ പരത്തുന്ന ഈ കൊച്ചുപ്രാണികൾക്ക് മാത്രമാണ് കഴിയുന്നതെന്നതും മറ്റൊരു കാരണമാണ്. അതിനാൽ, കൊതുകുകളെ പൂർണമായി വെറുക്കാതെ അവ പരത്തുന്ന രോഗങ്ങളെ ചെറുക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.

കൊതുകുകൾ പെറ്റുപെരുകുന്നത് നിയന്ത്രിക്കാൻ പലരും പലസംവിധാനങ്ങളും ഉപയോഗിക്കാറുണ്ട്. ഡൽഹിസർക്കാർ ഇതിനായി പ്രത്യേക ട്രെയിൻ സർവീസ് തന്നെയാണ് ആരംഭിച്ചത്. ‘മൊസ്കിറ്റോ ടെർമിനേറ്റർ’ അഥവാ ‘കൊതുകുകളുടെ അന്തകൻ’ എന്നാണ് ഈ ട്രെയിനിന് നൽകിയ പേര്. എൻജിനുപിന്നിൽ കൊതുകുനാശക കീടനാശിനിയടങ്ങിയ ടാങ്കർ ഘടിപ്പിച്ച ട്രെയിൻ പോകുംവഴി ജലസ്രോതസ്സുകളിലും മറ്റും കീടനാശിനി തളിക്കും. ഈ കീടനാശിനികൾ കൊതുകു ലാർവകളെ നശിപ്പിക്കുക മാത്രമല്ല, മുതിർന്ന കൊതുകുകളെ വന്ധ്യംകരിക്കുകയും ചെയ്യും. 2016-ൽ ആരംഭിച്ച ട്രെയിൻ എല്ലാവർഷവും മഴക്കാലമെത്തുംമുമ്പ് സർവീസ് നടത്താറുണ്ട്.

കൊതുകുകൾ യഥാർഥത്തിൽ കടിക്കുകയല്ല, തൊലിയിലേക്ക് രണ്ട് കുഴലുകൾ കുത്തിയിറക്കി രക്തം വലിച്ചെടുക്കുകയാണ്. ഇങ്ങനെ കുത്തിവെക്കപ്പെടുന്ന ഉമിനീരാണ് തൊലിപ്പുറത്ത് അപ്പം ചുട്ടതുപോലെയുള്ള പാടുകളും ചൊറിച്ചിലുമൊക്കെ ഉണ്ടാക്കുന്നത്. ഒരു കുഴൽകൊണ്ട് തൊലിമരവിപ്പിക്കാനുള്ള എൻസൈം കുത്തിവെച്ചശേഷം മറ്റേ കുഴലുകൊണ്ടാണ് രക്തം വലിച്ചെടുക്കുക. ഇത് തങ്ങളുടെ വയറ്റിലെ മുട്ടകളുടെ വളർച്ചയ്ക്കായാണ് അവ ഉപയോഗിക്കുക. ഭക്ഷണത്തിനായി ആൺ കൊതുകുകളും പെൺകൊതുകുകളും ആശ്രയിക്കുന്നത് സസ്യങ്ങളെത്തന്നെയാണ്…

അറിവുകൾ നിങ്ങളുടെ വാട്സപ്പിൽ സൗജന്യമായി ലഭിക്കുവാൻ താഴെയുള്ള link click ചെയ്ത് പേരും സ്ഥലവും എഴുതി അയക്കുക. 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിജയം ആത്മീയതയിലൂടെ

സമദരണീയരായ അധ്യക്ഷൻ മറ്റു ശ്രോധാക്കൾജീവിത പ്രായണത്തിൻ്റെ ഇടവഴിയിലൂടെ നശ്വരമായ ഈ ഭൂമുഖത്ത് അൽപകാലപാദ ചലനത്തിന് നിയോഗിക്കപ്പെട്ടവരാണ് മാനവരാശി. അസംഖ്യo ജീവജാലങ്ങളിൽ നിന്ന് മാനവനെ വ്യതിരിക്തനാകുന്നത് ലക്ഷ്യാധിഷ്ഠിതമായ ജീവിതം വിധിക്കപ്പെട്ടവരാണ് മനുഷ്യൻ...

തിരുനബി ദർശനങ്ങളുടെ സൗന്ദര്യവും പുതിയ കാല വായനകളും

ലോകത്തെ നന്മയിലേക്ക് നയിക്കുവാനും തിന്മകളിൽ നിന്ന് സമുദ്ധരിക്കാനും വിവിധ കാലഘട്ടങ്ങളിൽ പ്രവാചകനിയോഗങ്ങൾ ഉണ്ടായിട്ടുണ്ട്.ലക്ഷത്തിൽ പരം വരുന്ന ആ ശൃംഖലകളുടെ പൂർത്തീകരണമാണ് പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു...

റെഫ്യൂജി :അഭയം തേടി അലയേണ്ടി വന്നവർ.

വർണങ്ങളും അക്ഷരങ്ങളുമില്ലാത്ത ലോകം, മിന്നാമിനുങ്ങുകളുടെ ഇത്തിരിവെട്ടം പോലുമില്ലാത്ത രാവുകൾ,മനുഷ്യത്വം മരവിക്കാത്ത മനസുകൾ എപ്പേഴെങ്കിലും താഴേക്കെറിയുന്ന ഔദാര്യ പൊതികൾ പങ്കിട്ടെടുക്കാൻ കടിപിടികൂടുന്നവർ,പുതിയവക്ക് ഇടം നൽകാനായി അലമാരകളിൽ നിന്ന് പടിയിറക്കപ്പെട്ട വസ്ത്രങ്ങൾ ആണ്ടിലൊരിക്കൽ...

കൊറോണ പോയാൽ ഫാസിസം പിടിമുറുക്കുമോ

ജനാധിപത്യ രാഷ്ട്രം ജാതിയും മതവും വേർതിരിച്ചു കൊണ്ട്സ്വച്ഛാധിപതികൾക്ക് മുന്നിൽ കളിപ്പാട്ടമായി കൊണ്ടിരിക്കെ എൻ.ആർ.സി.യും സി.എ.എയും നടപ്പിലാക്കി ന്യൂനപക്ഷങ്ങളെയും പട്ടിണി പാപങ്ങളെയും രാജ്യത്ത് നിന്ന് തുരത്തി...

Recent Comments

Translate »