ഉസ്താദെ സഞ്ചിയുമായി എങ്ങോട്ടാ പിരിവിനാ?
ആ സ്വരത്തിൽ പുച്ഛഭാവം സ്ഫുരിച്ചു. പ്രബോധന മേഖലയിൽ വീടുകൾ കയറിയിറങ്ങുന്ന ദൗത്യം പ്രബോധകനിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജനം നൽകുന്ന ചില്ലിക്കാശുകൾക് പകരം പ്രാർത്ഥന മാത്രമാണ് പകരം നൽകാനുള്ളത്. ആ നിമിഷം ഹാർദ്ദമായ അവരുടെ പ്രതികരണങ്ങളാണ് ഞങ്ങടെ പ്രതീക്ഷ.
മുതഅല്ലിം ജീവിതമാണ് ചില ബോധ്യങ്ങൾ എനിക്ക് ഉണ്ടാക്കിത്തന്നത്. യവ്വനത്തിലും ഉസ്താദുമാരുടെ ശിക്ഷണം എന്നെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കളെ പോലെ നമ്മെ പറ്റി ഉസ്താദുമാർക്കുണ്ടാകുന്ന ആശങ്ക എന്നും ധൈര്യമാണ്. തങ്ങളുസ്താദിന്റെ ചാരത്തുള്ള ജീവിതം മനസ്സ് കുളിർമ്മയാണ്.
പുറമെയുള്ള പ്രബോധനത്തിന് മുമ്പേ അകം വിമലീകരിക്കപ്പെടണം. മുഹിമ്മാത്തിലെ വെള്ളിയാഴ്ച നടക്കുന്ന ബുർദ സദസ്സ് ദുർമേദ ചിന്തകളെ അകറ്റാനും മനസ്സിനെ ദിവ്യകേന്ദ്രീകരണത്തിന് പാകപ്പെടുത്താനും ആവാറുണ്ട്. റബീഇന്റെ വസന്തം വന്നാൽ പിന്നെ പെരുന്നാൾ ആണ്; നിത്യാനന്ദത്തിന്റെ സ്നേഹക്കവാടം. ഗുരുമുഖത്തു നിന്ന് കിട്ടുന്ന അറിവനുഭവങ്ങളാണ് എന്നും ജീവസ്സുറ്റതാക്കുന്നത്.
പ്രാർത്ഥന നിർഭരമായ രാവുകളും ഹൃദയാർദ്രമാകുന്ന സദസ്സുകളും കുളിർ കോറിയിടാറുണ്ട്. അഹ്ദലിയായ്യും മദ്ഹ് റസൂൽ ഫൌണ്ടേഷൻ ചില ഉദാഹരണങ്ങൾ.
പ്രബോധന ഗോദയുടെ നാലകളെ പറ്റി സജീവമാക്കുന്ന ഒരു പറ്റം സൗഹൃദവും കരുത്താണ്.