Saturday, October 31, 2020
Home Education കൊറോണ കാലത്തെ റമദാൻ വിളവെടുപ്പ്

കൊറോണ കാലത്തെ റമദാൻ വിളവെടുപ്പ്

സുകൃതങ്ങളുടെ കൊയ്ത്തുകാലം നമ്മിലേക്ക്‌ വന്നെത്തി അൽഹംദുലില്ലാഹ്. പ്രതിഫലം വാരിക്കൂട്ടാനുള്ള അവസരവും ഇലാഹീ സാമീപ്യത്തിനുള്ള ഹേതുകവുമാണ് റമദാൻ. വിശ്വാസി സമൂഹം പുണ്യമാസത്തെ വിശ്വാസി സമൂഹം വരവേറ്റു കഴിഞ്ഞു.

അഭൂതപൂർവമായ സമയത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കൊറോണ സൃഷ്ടിച്ച അന്തരീക്ഷം തെല്ലൊരു ആശങ്കയ്ക്ക് വക വെച്ചിട്ടുണ്ടെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ മൂമിനുകൾ ആരാധന നിരതരാകും. അടച്ചിട്ട പള്ളികൾ നൊമ്പരമാണ് എന്നതൊഴിച്ചാൽ മുസ്ലിംകൾ ആരാധനകളെ ഗൃഹകേന്ദ്രീകൃതമാക്കി കൃത്യപ്പെടുത്തും. കുടുംബത്തോടൊപ്പമുള്ള ജമാഅത്തും തറാവീഹും വീടുകളിൽ ബറകത്തു നിറയ്ക്കും.

പ്രാർത്ഥന കൊണ്ട് 2 മാസം മുമ്പേ നാം റമളാനിനെ വരവേറ്റു തുടങ്ങിയിരുന്നു. എന്നാൽ മാസപ്പിറവി കണ്ടാൽ നാം കർതൃനിരതരായി. റമദാനിൽ ചെയ്യേണ്ട കാര്യങ്ങൾ ഷെഡ്യൂൾ ചെയ്ത് കൃത്യപ്പെടുത്തുകയാണ് ഉചിതം.അത്താഴത്തിനു എഴുന്നേറ്റത് മുതൽ ഉറക്കം വരെയുള്ള സമയത്തെ ക്രിയാത്മകമായി വരയണം. ദൈനം ദിന പ്രവർത്തികളെ ഏകീകരിച്ചു റമദാനിലെ സമയങ്ങളെ എങ്ങനെ വിനിയോഗിക്കാം എന്നതിനെ പ്രതി ഈ വിനീതന് തോന്നിയ ചില ആലോചനകൾ ചുവടെ കുറിക്കുന്നു.

തിലാവത്തിന് അത്യുത്യമമായ അത്താഴ സമയത്ത് അല്പം ഖുർആൻ പാരായണത്തിന് സമയം നീക്കിവെച്ചു. പിന്നീട് ഫജ്ർ നിസ്കാരം ജമാഅത്തായി നിർവഹിച്ചു ഖുർആൻ പാരായണം തുടരണം. തുടന്നങ്ങോട്ടുള്ള സമയത്ത് എഴുത്തിനും വായനയ്ക്കും വേണ്ടി മാറ്റിവെക്കണം.9 മണി മുതൽ 2 മണിക്കൂർ സമയം കോളേജ് പഠനത്തിനായി ക്രമീകരിച്ചു. പിന്നീട് ളുഹർ വരെ മയക്കം. ളുഹ്ർ കഴിഞ്ഞാൽ യൂട്യൂബ് ചാനലിലൂടെ പഠനം. പിന്നീട് അസ്ർ കഴിഞ്ഞാൽ വായന, തസ്ബീഹ്, ഇഫ്‌താറിനുള്ള സജ്ജീകരണങ്ങൾ. നോമ്പ് തുറന്ന് പതിവായി പാരായണം ചെയ്യുന്ന സൂറത്തുകളോതി മഗ്‌രിബിന്റെ സമയം ധന്യമാക്കണം. ഇഷാ വാങ്ക് വിളിച്ച ഉടനെ ഫറളിനും തറാവീഹിനുമായി ഒരുങ്ങും. പിന്നെ മുത്താഴവും കഴിഞ്ഞു വീണ്ടുമൊരു അത്താഴവും പ്രതീക്ഷിച്ചു മയക്കത്തിലേക്ക്..

റമദാനിൽ നമുക്ക് കണ്ടെത്താവുന്ന മറ്റനേകം കർമ്മങ്ങളുണ്ട്. ഖുർആൻ പാരായണം സജീവമാക്കാനും അർത്ഥമറിഞ്ഞു ഓതാനും റമളാൻ പോലെ മറ്റൊരു സമയമില്ല. ആയതിനാൽ തന്നാലാവുന്ന രീതിയിൽ തഫ്സീറുകൾ നോക്കി വെക്കുന്നത് നന്നാവും.
റമദാനിൽ പൊതുവായും ഓരോ പത്തിൽ പ്രത്യേകമായും ചൊല്ലേണ്ട വിർദുകൾ ചൊല്ലാനുള്ള സമയം പ്രത്യേകം നാം കണ്ടുവെക്കണം. പുറമെ, തറാവീഹിന് ശേഷം നമ്മുടെ വീട്ടുകാരോട് ഉപദേശം നൽകാൻ അല്പം സീറകളും പ്രധാനപ്പെട്ട കർമ്മശാസ്ത്ര വിധികളും പകൽ സമയത്ത് സ്വായത്തമാക്കാവുന്നതാണ്. സ്വശരീരത്തെയും കുടുംബത്തെയും നരകാഗ്നിയെത്തൊട്ട് സംരക്ഷിക്കുക എന്നാണല്ലോ ഖുർആനിക വചനം.

റമദാനിൽ പൊതുവെ ഓൺലൈൻ ദഅവത്തിനുള്ള സാധ്യത ഏറെയാണ്. പ്രത്യേകിച്ച് കുടുംബ ഗ്രൂപുകളിൽ മത വിജ്ഞാന സദസ്സുകൾ കൊണ്ട് നമ്മുടെ വാട്സ്ആപ്പുകളെ സജീവമാക്കാൻ നമുക്കാകണം. മഹാന്മാരായ ഉസ്താദുമാരുടെ ഓൺലൈൻ ക്ലാസ്സുകളും അറിവിന്റെ പുത്തനുണർവ് സമ്മാനിക്കും എന്ന് തീർച്ച.

പിന്നെ കൊറോണ കാലത്ത് നാം പരീക്ഷിച്ച കൃഷിയും വെള്ളം നനക്കലും നോമ്പ് തുറയുണ്ടാക്കാൻ വീട്ടുകാരെ സഹായിക്കലും തുടങ്ങി സമയത്തെ ധന്യമാക്കാൻ വേണ്ട കാര്യങ്ങളിൽ ഏർപ്പെടുക. എല്ലാം സ്വീകാര്യയോഗ്യമാവാൻ റബ്ബ് തുണക്കട്ടെ, ആമീൻ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആസുര കാലം വിതച്ച നല്ല ഓർമ്മകൾ

ചില അസ്വാഭാവികതകൾ ആണ് നമ്മുടെ ജീവിതത്തെ പലപ്പോഴും നിർണയിക്കാറുള്ളത്അതിൽ ഏറ്റവും നിർണായകവും ഒരുവേള ഭീകരവുമാണ്കൊ റോണ എന്ന മഹാമാരി നമുക്ക് സമ്മാനിച്ച അനുഭവങ്ങളും പുതിയ...

സ്കൂൾ; ഗൃഹാതുര ഓർമ്മകൾ

മനുഷ്യന്റെ വൈകാരിക മണ്ഡലങ്ങളിൽ ഗൃഹാതുരത്വം എന്നും പരമമായി നിലകൊള്ളുന്നതാണ്‌. ധിഷണയും മനസ്സുമാണല്ലോ പരജീവികളിൽ നിന്നും അവനെ വേർപെടുത്തുന്നത്. എന്നാൽ ഗൃഹാതുര ചിന്തകളിൽ ഏറെ vettayaadunnathum പൊതുവെ കുട്ടിക്കാലവും പ്രത്യേകിച്ച് അതിന്റെ...

യാഥാർഥ്യത്തെ തൊട്ടറിഞ്ഞ മുതഅല്ലിം ജീവിതം

ഉസ്താദെ സഞ്ചിയുമായി എങ്ങോട്ടാ പിരിവിനാ? ആ സ്വരത്തിൽ പുച്ഛഭാവം സ്ഫുരിച്ചു. പ്രബോധന മേഖലയിൽ വീടുകൾ കയറിയിറങ്ങുന്ന ദൗത്യം പ്രബോധകനിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജനം...

നമുക്കായി ഒരു ഉടൽ

ഒരിക്കൽ കുടുംബ സമേതം ഒരു യാത്ര പോയി തിരിക്കവേ ഒരു സംഭവം ഉണ്ടായി. കാറിൽ പഴയകാല ഓർമ്മകൾ പങ്കുവയ്കുകയായിരുന്നു ഞങ്ങളെല്ലാം. കൂട്ടത്തിൽ ഉമ്മയ്ക്കാണ് ഏറെ പറയാൻ ഉണ്ടായിരുന്നത്. ചെറിയ തോതിൽ...

Recent Comments

x

COVID-19

India
Confirmed: 8,137,119Deaths: 121,641
Translate »