Saturday, October 31, 2020
Home Education സ്കൂൾ; ഗൃഹാതുര ഓർമ്മകൾ

സ്കൂൾ; ഗൃഹാതുര ഓർമ്മകൾ

മനുഷ്യന്റെ വൈകാരിക മണ്ഡലങ്ങളിൽ ഗൃഹാതുരത്വം എന്നും പരമമായി നിലകൊള്ളുന്നതാണ്‌. ധിഷണയും മനസ്സുമാണല്ലോ പരജീവികളിൽ നിന്നും അവനെ വേർപെടുത്തുന്നത്. എന്നാൽ ഗൃഹാതുര ചിന്തകളിൽ ഏറെ vettayaadunnathum പൊതുവെ കുട്ടിക്കാലവും പ്രത്യേകിച്ച് അതിന്റെ അവസാന സ്റ്റോപ്പ് ആയ കലാലയ ജീവിതവുമാണ്..
തിരിഞ്ഞ് നോക്കുമ്പോൾ ചേർന്ന് നിൽക്കുന്ന തൂണുകളും കാത്തിരിപ്പിന്റെ വേദന പേറി നെടുവീർപ്പിടുന്ന ബഞ്ചുകളും ഓർമ്മകൾ ഒളിപ്പിച്ച ജനാലകളും തിരിച്ചു വരവിനായി ഇടതടവില്ലാതെ അലമുറയിടുന്ന ബെല്ലടി ശബ്ദവും കലാലയ ജീവിതത്തിലെ എന്റെയും മായാചിത്രങ്ങളാണ്.

സ്നേഹിച്ചു തീരാത്ത സൗഹൃദങ്ങളും അടുത്തറിയും മുമ്പേ അകന്ന ക്ലാസ്സ് മുറികളും ഇന്ന് ഓർമ്മചെപ്പിന്റെ ഓരങ്ങളിൽ മയങ്ങുന്നു.. മൊട്ടിടാത്ത പ്രണയവും വീണുടഞ്ഞ കണ്ണീർകയങ്ങളും അടരാടിയ കൗമാര വികൃതികളും ഇന്ന് തഴുകി യകലുന്നു..
ഭിത്തികളിൽ നിറയൊഴിച്ച വാക്കുകളേക്കാൾ പറയാതെ പോയ മൗനങ്ങളെയാണ് ഞാൻ മനനം ചെയ്തെടുത്തത്. പെയ്യാതെ പോയ മഴയ്‌ക് എന്തൊരു ചന്തം!

കലാലയ ജീവിത്തിന്റെ അവസാന വർഷമായ SSLC യാണ് എനിക്ക് പ്രിയം.അവിചാരിതമായ അനുഭവങ്ങൾ സമ്മാനിച്ചത് കൊണ്ട് മാത്രമല്ല,ജീവിതത്തിന്റെ അനന്യമായ മുഹൂർത്തത്തിലെ അവസാന നിമിഷം ആയി എന്നതിനാലും.. വെകേഷൻ ക്ലാസിന് തെല്ലൊരു ആശങ്കയോടെയാണ് പത്തിലെ ആദ്യ ദിനം സ്കൂൾ മുറ്റം ചവിട്ടിയത്.. കഴിഞ്ഞ കാല ഫ്രണ്ട്സ് ഒക്കെ പോയില്ലേ.. കുറേ പുതിയ മുഖങ്ങൾ.. സ്കൂളിലെ അവസാന ദിനങ്ങളും.. ഒരു വല്ലായ്മ.. ക്ലാസ്സിൽ അപരിചിതത്വതിന്റെ മൂഖത.. മിണ്ടി തുടങ്ങാൻ അല്പം സമയമെടുത്തു.. ഇടയിൽ ഒരു ട്വിസ്റ്റ് നടന്നു.. ഏതോ പാട്ടിൽ കേട്ടു മറന്ന പെണ്ണ് എന്ന പോലെ ഒരു പെൺകുട്ടി എന്റെ കണ്ണിൽ ഉടക്കി.. പിന്നീട് ഉണ്ടായത് അവർ പറയുംപോലെ ചരിത്രമാണ്..എന്റെ ജീവിത രേഖ മാറിയത് അവിടെ എന്ന് പറഞ്ഞാൽ വെറുതെയാവില്ല..
ഞങ്ങൾ 10- B യിലെ 48 പേര് ഒരു കുടുംബാംഗം പോലെയായിരുന്നു.. സ്നേഹവും കവിതയും നൃത്തമാടിയ ദിനങ്ങൾ മർക്കവതല്ല..പിതൃതുലയനായ ഞങ്ങടെ ലച്ചു സിർ ആൺ SSLC ക് നിറം പകർന്നത്.. എന്നും ഒരു തേങ്ങൽ ആയി ആ ജീവിതം ബാകി നിൽക്കും.. തീർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആസുര കാലം വിതച്ച നല്ല ഓർമ്മകൾ

ചില അസ്വാഭാവികതകൾ ആണ് നമ്മുടെ ജീവിതത്തെ പലപ്പോഴും നിർണയിക്കാറുള്ളത്അതിൽ ഏറ്റവും നിർണായകവും ഒരുവേള ഭീകരവുമാണ്കൊ റോണ എന്ന മഹാമാരി നമുക്ക് സമ്മാനിച്ച അനുഭവങ്ങളും പുതിയ...

സ്കൂൾ; ഗൃഹാതുര ഓർമ്മകൾ

മനുഷ്യന്റെ വൈകാരിക മണ്ഡലങ്ങളിൽ ഗൃഹാതുരത്വം എന്നും പരമമായി നിലകൊള്ളുന്നതാണ്‌. ധിഷണയും മനസ്സുമാണല്ലോ പരജീവികളിൽ നിന്നും അവനെ വേർപെടുത്തുന്നത്. എന്നാൽ ഗൃഹാതുര ചിന്തകളിൽ ഏറെ vettayaadunnathum പൊതുവെ കുട്ടിക്കാലവും പ്രത്യേകിച്ച് അതിന്റെ...

യാഥാർഥ്യത്തെ തൊട്ടറിഞ്ഞ മുതഅല്ലിം ജീവിതം

ഉസ്താദെ സഞ്ചിയുമായി എങ്ങോട്ടാ പിരിവിനാ? ആ സ്വരത്തിൽ പുച്ഛഭാവം സ്ഫുരിച്ചു. പ്രബോധന മേഖലയിൽ വീടുകൾ കയറിയിറങ്ങുന്ന ദൗത്യം പ്രബോധകനിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജനം...

നമുക്കായി ഒരു ഉടൽ

ഒരിക്കൽ കുടുംബ സമേതം ഒരു യാത്ര പോയി തിരിക്കവേ ഒരു സംഭവം ഉണ്ടായി. കാറിൽ പഴയകാല ഓർമ്മകൾ പങ്കുവയ്കുകയായിരുന്നു ഞങ്ങളെല്ലാം. കൂട്ടത്തിൽ ഉമ്മയ്ക്കാണ് ഏറെ പറയാൻ ഉണ്ടായിരുന്നത്. ചെറിയ തോതിൽ...

Recent Comments

x

COVID-19

India
Confirmed: 8,137,119Deaths: 121,641
Translate »