Thursday, April 22, 2021
Home Society ട്രോൾ ഇസ്‌ലാം എന്തു പറയുന്നു

ട്രോൾ ഇസ്‌ലാം എന്തു പറയുന്നു

Make a deliberately offensive or provocative online post with the aim of upsetting.


മറ്റുള്ളവരെ പ്രകോപിപ്പിക്കാൻ വേണ്ടി ബോധപൂർവ്വം ഓൺലൈനിൽ പോസ്റ്റ്‌ ചെയ്യുന്നതിനെയാണ് ട്രോൾ എന്ന് വിവക്ഷിക്കപ്പെടുന്നത്. പരിഹാസം, പരദൂഷണം, വ്യക്തിഹത്യ, നർമ്മം, ഹാസ്യാക്ഷേപം തുടങ്ങിയവ ട്രോളിൽ ഉൾച്ചേർന്ന വിഭവങ്ങളാണ്. സോഷ്യൽ മീഡിയ യുഗത്തിൽ അതിവേഗം സ്വീകാര്യത ലഭിച്ച വിവര മാധ്യമമായിട്ടും ഏകശിലാത്മകമായ, പ്രഹരശേഷിയുള്ള ആയുധമായും ട്രോളുകളെ വിലയിരുത്താവുന്നതാണ്. പ്രധാനമായും സിനിമയിലെ ചിത്രങ്ങളും വീഡിയോ ശകലങ്ങളും മുറിച്ചെടുത്തു ആവിഷ്കരിക്കുകയാണ് ട്രോളിന്റെ രീതിശാസ്ത്രം. മീം(meme) എന്നും ഈ രീതിയെ സൂചിപ്പിക്കാറുണ്ട്.

ധാർമ്മിക മൂല്യങ്ങൾ ഇല്ല എന്ന് വിശ്വസിക്കുന്ന, നിഹിലിസ്റ്റുകൾ വാഴുന്ന ലോകത്ത് ട്രോളുകൾക് പ്രചാരമേറെയാണ്. മനുഷ്യൻ പരസ്പരം സഹോദര്യത്തിലും സഹവർത്തിത്വത്തിലും കഴിയേണ്ടതിന് പകരം പരസ്പരം അസഭ്യവർഷം ചൊറിഞ്ഞും വാറോലകൾ കൊണ്ട് ആക്രമിച്ചും നിർവൃതിയടയുന്നു. പരിഹാസങ്ങൾ അതി ലാഘവത്തോടെ ഷെയർ ചെയ്യപ്പെടുമ്പോൾ അക്രമിക്കപ്പെടുന്നയാളുടെ മനോനിലയെ നാം സൗകര്യപൂർവ്വം വിസ്മരിച്ചുകളയുന്നു. സാമൂഹിക ഇടപെടലുകളെ നിർണയിക്കുന്ന ഒരു ചട്ടക്കൂട്(framework) ഇവിടെ അനിവാര്യമായി വരുന്നു.

അപര സമീപനത്തിലെ ഇസ്ലാമിക എത്തിക്സ്

സാമൂഹിക ശാസ്ത്രം ഇസ്ലാമിന്റെ സാമൂഹ്യ കാഴ്ചപ്പാടിൽ നന്നായി ഇടപെടുന്നുണ്ട്. അപരനെ സമീപിക്കേണ്ട രീതികൾ ഇസ്‌ലാം പഠിപ്പിക്കുന്നു.അയൽവാസി അവിശ്വാസി ആയാൽ പോലും അവനോടുള്ള ഉത്തവാദിത്വങ്ങളെപ്പറ്റി നബി(സ ) തങ്ങൾ വാചാലമായിട്ടുണ്ട്. തന്റെ നാവ്, കരങ്ങളിൽ നിന്ന് മറ്റൊരാൾ രക്ഷപ്പെടുന്നത് വരെ പരിപൂർണ്ണ വിശ്വാസി ആവില്ലെന്ന് തിരുമൊഴി.
അള്ളാഹു പറയുന്നു: നിങ്ങൾ മറ്റുള്ളവരുടെ കുറവിനെ ചികഞ്ഞന്വേഷിക്കരുത്, പരസ്പരം പരദൂഷണം പറയരുത്. പരദൂഷണം പറയുന്ന ആളുടെ കൂടെ ഇരിക്കരുതെന്നും അതിൽ സത്യം ഉണ്ടെങ്കിൽ പോലും മുഖവിലക്കെടുക്കരുതെന്നും ഉമർ (റ ) മുന്നറിയിപ്പ് നൽകിയത് അന്യന്റെ അഭിമാനത്തെ പിച്ചിച്ചീന്തുന്നതിന്റെ ഗൗരവം തിരിച്ചറിഞ്ഞത് കൊണ്ടാണ്.

കളവിന്റെ ഗൗരവപരമായ ശിക്ഷകളെപ്പറ്റി ഹദീസുകളിൽ ധാരാളം മുന്നറിയിപ്പുകൾ വന്നിട്ടുണ്ട്. കളവ് ഒരാളെ തെമ്മാടിയാക്കുമെന്നും അതവനെ നരകത്തിലെത്തിക്കുമെന്നും മുത്ത് നബി(സ ) മൊഴിഞ്ഞു. തിരുനബിക്ക് ഏറ്റവും ദേഷ്യമുളവാക്കിയിരുന്ന ദുഃസ്വഭാവവും കളവായിരുന്നു എന്ന് ഹദീസിൽ കാണാം. മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി കളവ് പറയുന്നവൻ വൈൽ ഉണ്ടെന്ന് നബി (സ ) തങ്ങൾ മൂന്നാവർത്തി പറഞ്ഞു.

എന്നാൽ ഇത്തരം ദൂശ്യ-ഗുണങ്ങളൊക്കെ സമ്മിശ്രമായ ട്രോളുകളുടെ ഗൗരവത്തെപ്പറ്റി ഓർക്കുക. ഒരു മൂമിനിനെ സംബന്ധിച്ചടുത്തോളം ട്രോളാനോ അതാസ്വദിച്ചു ചിരിക്കാനോ പാടുള്ളതല്ല. കാരണം അപരനോടുള്ള കരുതലിം ഇസ്‌ലാം അതുല്യമായ വില കല്പിച്ചിട്ടുണ്ട്. നമ്മുടെ സത്കര്മ്മങ്ങളെ തിട്ടപ്പെടുത്തുന്നത് പോലും അന്യരോടുള്ള നമ്മുടെ ബാധ്യതകളും സമീപനങ്ങളും അളന്നിട്ടാണ്. ഒരിക്കൽ തിരുനബി(സ ) ചോദിക്കുകയുണ്ടായി: സ്വഹാബാ, ആരാണ് പാപ്പർ? ദീനാറും ദിർഹമും ഇല്ലാത്തയാളെന്നു മറുപടി. അപ്പോൾ തിരുനബി (സ ) പറഞ്ഞു: അല്ല, നാളെ ആഖിറത്തിൽ ധാരാളം സത്കർമ്മങ്ങളുമായി വരുകയും മറ്റുള്ളവരെ പരദൂഷണം പറഞ്ഞത് കൊണ്ട് അവയെല്ലാം അവർക്ക് കൊടുക്കേണ്ടി വരികയും ചെയ്യേണ്ടി വരുന്നയാളാണ് യഥാർത്ഥ പാപ്പർ.

നർമ്മത്തിലേ മർമ്മം

മനുഷ്യന്റെ നൈസർഗികമായ പ്രവൃത്തികളിൽ ഒന്നാണ് ഹാസ്യം. ചിരിയും കരച്ചിലും ആണല്ലോ പരജീവികളിൽ നിന്ന് അവനെ വേർതിരിക്കുന്ന ഘടകങ്ങളിൽ ചിലത്. എന്നാൽ അതിരു കവിഞ്ഞാലുള്ള നർമ്മം പരസ്പര ബന്ധത്തെ ബാധിക്കും എന്നതിൽ തർക്കമില്ല. ആയതിനാൽ അവിടെയും അതിർവരമ്പുകൾ അനിവാര്യമാണ്.

തിരുനബി (സ ) ജീവിതത്തിലും ചില നർമ്മരസങ്ങളെ നമുക്ക് ഹദീസുകളിൽ നിന്ന് വായിച്ചെടുക്കാനാകും. ഒരിക്കൽ മുത്ത് നബി(സ ) ഒരു വൃദ്ധയോട് പറഞ്ഞു: നിങ്ങൾ വൃദ്ധയാണ്., സ്വർഗത്തിൽ കടക്കൂല. ധാരാളം സൽകർമ്മങ്ങൾ ചെയ്തിരുന്ന ആ ഉമ്മയ്ക്ക് വിഷമമായി. അപ്പോൾ ചിരിച് കൊണ്ട് തങ്ങൾ പറഞ്ഞു: സ്വർഗത്തിൽ ആരും വയസ്സായി പ്രവേശിക്കുകയില്ല. എല്ലാവരും യുവകോമളന്മാരായിരിക്കും. ഇതാണ് ഞാൻ പറഞ്ഞത്.
ഇസ്‌ലാം നർമ്മത്തിന്റെ വാതിൽ അപ്പാടെ കൊട്ടിയടക്കുന്നില്ല. ഇമാം നവവി റ പറയുന്നു. അതിരു കവിഞ്ഞ നർമ്മങ്ങൾക്കാണ് ഇസ്ലാമിൽ വിലക്കുള്ളത്. ഇസ്‌ലാമിനെ താറടിക്കാൻ പോലും ട്രോളർമാർ ഉപയോഗിക്കുന്ന അപഹാസ്യങ്ങളെ ഇവിടെയാണ്‌ വിലയിരുത്തേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിജയം ആത്മീയതയിലൂടെ

സമദരണീയരായ അധ്യക്ഷൻ മറ്റു ശ്രോധാക്കൾജീവിത പ്രായണത്തിൻ്റെ ഇടവഴിയിലൂടെ നശ്വരമായ ഈ ഭൂമുഖത്ത് അൽപകാലപാദ ചലനത്തിന് നിയോഗിക്കപ്പെട്ടവരാണ് മാനവരാശി. അസംഖ്യo ജീവജാലങ്ങളിൽ നിന്ന് മാനവനെ വ്യതിരിക്തനാകുന്നത് ലക്ഷ്യാധിഷ്ഠിതമായ ജീവിതം വിധിക്കപ്പെട്ടവരാണ് മനുഷ്യൻ...

തിരുനബി ദർശനങ്ങളുടെ സൗന്ദര്യവും പുതിയ കാല വായനകളും

ലോകത്തെ നന്മയിലേക്ക് നയിക്കുവാനും തിന്മകളിൽ നിന്ന് സമുദ്ധരിക്കാനും വിവിധ കാലഘട്ടങ്ങളിൽ പ്രവാചകനിയോഗങ്ങൾ ഉണ്ടായിട്ടുണ്ട്.ലക്ഷത്തിൽ പരം വരുന്ന ആ ശൃംഖലകളുടെ പൂർത്തീകരണമാണ് പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു...

റെഫ്യൂജി :അഭയം തേടി അലയേണ്ടി വന്നവർ.

വർണങ്ങളും അക്ഷരങ്ങളുമില്ലാത്ത ലോകം, മിന്നാമിനുങ്ങുകളുടെ ഇത്തിരിവെട്ടം പോലുമില്ലാത്ത രാവുകൾ,മനുഷ്യത്വം മരവിക്കാത്ത മനസുകൾ എപ്പേഴെങ്കിലും താഴേക്കെറിയുന്ന ഔദാര്യ പൊതികൾ പങ്കിട്ടെടുക്കാൻ കടിപിടികൂടുന്നവർ,പുതിയവക്ക് ഇടം നൽകാനായി അലമാരകളിൽ നിന്ന് പടിയിറക്കപ്പെട്ട വസ്ത്രങ്ങൾ ആണ്ടിലൊരിക്കൽ...

കൊറോണ പോയാൽ ഫാസിസം പിടിമുറുക്കുമോ

ജനാധിപത്യ രാഷ്ട്രം ജാതിയും മതവും വേർതിരിച്ചു കൊണ്ട്സ്വച്ഛാധിപതികൾക്ക് മുന്നിൽ കളിപ്പാട്ടമായി കൊണ്ടിരിക്കെ എൻ.ആർ.സി.യും സി.എ.എയും നടപ്പിലാക്കി ന്യൂനപക്ഷങ്ങളെയും പട്ടിണി പാപങ്ങളെയും രാജ്യത്ത് നിന്ന് തുരത്തി...

Recent Comments

Translate »