Friday, April 23, 2021
Home Education തിരുനബി ദർശനങ്ങളുടെ സൗന്ദര്യവും പുതിയ കാല വായനകളും

തിരുനബി ദർശനങ്ങളുടെ സൗന്ദര്യവും പുതിയ കാല വായനകളും

ലോകത്തെ നന്മയിലേക്ക് നയിക്കുവാനും തിന്മകളിൽ നിന്ന് സമുദ്ധരിക്കാനും വിവിധ കാലഘട്ടങ്ങളിൽ പ്രവാചകനിയോഗങ്ങൾ ഉണ്ടായിട്ടുണ്ട്.ലക്ഷത്തിൽ പരം വരുന്ന ആ ശൃംഖലകളുടെ പൂർത്തീകരണമാണ് പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയിലൂടെ പടച്ചവൻ നിർവഹിച്ചത് മുൻകഴിഞ്ഞ പ്രവാചകരെക്കാളും സാർവത്രിക ഗുണങ്ങളിലും നേതൃത്വ ലാവണ്യത്തിലും അത്യുൽകൃഷ്ടരായിരുന്നു പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്.وما ارسلناك إلا رحمة للعالمين നബിയേ സർവ ലോകങ്ങൾക്കും അനുഗ്രഹമായിട്ടാണ് അങ്ങയെ നിയോഗിച്ചത്. ഈ അനുഗ്രഹ ലബ്ധിയിൽ ലോകജനത ഏറെ ആഹ്ലാദിക്കുന്നു ആയിരുന്നു.അന്ധകാരത്തിന്റെ അടിമകളും അധർമത്തിന്റെ ഉപാസകരുമായിരുന്ന ഒരു ലോകം.അലങ്കാരിക വർണ്ണനയല്ല ഇത്.മറിച്ച് നബിയുടെ കാലത്ത് അവസ്ഥ ഇങ്ങനെ ആയിരുന്നു. എന്നിട്ട് നബി (സ) അവരെ ലോകത്തിന് മാതൃകകളാക്കി മാറ്റിയെടുത്തു. സ്നേഹവും സാമൂഹിക പ്രതിബദ്ധതയുമാണ് നബി (സ) അസാമാന്യ വ്യക്തിത്വത്തെ ജ്വലിപ്പിച്ച് നിർത്തിയത്. വാചക കസ്ർത്തുകൾക്കപ്പുറം പ്രായോഗിക ജീവിത പരിസരങ്ങളിൽ മൂല്യങ്ങൾ നട്ടുപിടിപ്പിക്കുക വഴിയാണ് നബി (സ)ജയിച്ചത്.ഇതര നേതാക്കളും ചരിത്രപുരുഷന്മാരും കൈവെക്കാത്ത മുന്നേറ്റ പാതയിൽ അജയ്യനായി ചരിത്രം മുഹമ്മദ് നബി (സ) വായിക്കാനുള്ള കാരണവും അതു തന്നെ. അഭിനവ ചുറ്റുപാടുകളിൽ സങ്കീർണമായ നൂലാമാലകളിൽ പരിഹാരങ്ങളുടെ പോംവഴി തേടി മനുഷ്യൻ നെട്ടോട്ടമോടുമ്പോൾ അത്യന്തികമായ പ്രായോഗിക പരിഹാരമാർഗ്ഗങ്ങൾ നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്ന് നബി പഠിപ്പിച്ചിട്ടുണ്ട്. മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഭരണ നൈപുണ്യവും സമുദ്ധാരണ വൈഭവവും ചിന്താമികവുകളും ലോകത്തിന് എന്നും അത്ഭുതകരമായിരുന്നു. ആ മാർഗ്ഗങ്ങളിലേക്ക് സമ കാലിക സമൂഹം കടന്ന് ചെല്ലുമ്പോഴാണ് ലോകത്ത് സമാധാനവും സ്വസ്ഥതയും ഉണ്ടാക്കുന്നത്.നബി ദർശനങ്ങളുടെ മഹിത പാഠങ്ങൾ ഉൾക്കൊള്ളുകയും നബിസ്നേഹം പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നതോടൊപ്പം വ്യക്തിജീവിതത്തിൽ നബിദര്ശനങ്ങളുടെ ജീവിക്കുന്ന ജീവിക്കുന്ന ഉപമകളായി മാറാനും വിശ്വാസികൾക്കാകണം. ഉള്ളിൽ ഉറച്ച് വിശ്വാസത്താൽ സഹജീവികളോട് സ്നേഹവും ആദരവും പുലർത്തിപ്പോന്ന പാരമ്പ ര്യമാണ് മുസ്ലിങ്ങൾക്ക് ഉണ്ടായിരുന്നത്. ഈ സാംസ്കാരിക പൈതൃകത്തിന് മാറ്റം വന്നത് എന്നുമുതലാണ്?? മുസ്ലിം ജനവിഭാഗതിനുള്ളിൽ കടന്നുവന്ന ആരാണത് തകർത്തത്? എന്നുമുതലാണ് ചില മുസ്ലിങ്ങൾക്ക് ഇതര വിശ്വാസികളെ സഹിക്കാൻ കഴിയാതെ വന്നത് ?തീവ്രവാദവും മത പരിഷ്കരണ വാദവും ഇഴചേർന്നു നിൽക്കുന്ന ദശാസന്ധിയിൽ ആണ് ഇത്തരം ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനാവുക. മതത്തെ തീവ്രമായ അവതരിപ്പിക്കുകയും അതിൻറെ മഹാ സൗന്ദര്യത്തെ പരുഷമായ ചില ദുർവ്യാഖ്യാനങ്ങൾ കൊണ്ട് ദുർബലപ്പെടുത്തുകയും ചെയ്തവരാണ് യഥാർത്ഥത്തിൽ കേരളീയമുസ്‌ലിംകളുടെ മഹത്തായ പാരമ്പര്യത്തിനും ബഹുസ്വര കാഴ്ചപ്പാടുകൾക്കും ഭീഷണിയായി തീർന്നത്. സലഫി ചിന്തകൾ അടിസ്ഥാന ആശയമായി സ്വീകരിച്ച മത പരിഷ്കരണ വാദം മുന്നോട്ടുവെച്ച എല്ലാ സംഘങ്ങളെയും ഇവിടെ വസ്തുതകളുടെ വെളിച്ചത്തിൽ വിചാരണ ചെയ്യേണ്ടിയിരിക്കുന്നു. മതത്തിനകത്ത് ക്രിയാത്മകമായ ഒരു സംഭാവന പോലും ചെയ്യാത്ത ഇത്തരം സംഘടനകൾ പക്ഷേ മാരകമായ പരിക്കുകളാണ് മുസ്ലിംകൾക്ക് സമ്മാനിച്ചത് .മതത്തിനകത്ത് മുസ്ലിങ്ങളുടെ വിശ്വാസവും കർമ്മവും ദുർബലപ്പെടുത്തിയപ്പോൾ മതത്തിന് പുറത്തു വിശ്വാസികൾ സൂക്ഷിച്ചു പോകുന്ന മത സൗഹാർദ്ദവും സ്നേഹവും സാഹോദര്യവുമാണ് തകർന്നത് തീവ്രവാദത്തിന്റെ ശബ്ദകോലാഹലങ്ങൾ ക്കിടയിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയവരെ നാം കരുതിയിരിക്കുക. ഹിന്ദുത്വ വർഗീയത വളർത്താനും ഫാസിസ്റ്റ് നിലപാടുകൾക്ക് ഊർജ്ജം പകരാനും ഈ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിനെ നാം തടയേണ്ടതുണ്ട്. പൊതുസമൂഹത്തിൽ നവോത്ഥാന കുപ്പായം ഇട്ട്,ഇടം നേടാൻ ശ്രമിച്ച മതപരിഷ്കരണ വാദം മുന്നോട്ടുവെച്ച എല്ലാ സംഘങ്ങളെയും പൊതുസമൂഹം തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ് IS ചർച്ചയിലെ ഗുണപരമായ പരിണിതി. ഇസ്ലാമിക പൈതൃകവും നാഗരികതയും തകർത്തെറിഞ്ഞു തികച്ചും അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ സകല സജ്ജീകരണങ്ങളുമായി വന്ന ശത്രു വ്യൂഹം കൊടും ഫാസിസമാണ് ചെയ്തത്. ഭീകരതയുടെയും വർഗീയതയുടെയും കെട്ടുകഥകൾക്കോ മതനിഷേദികളായ ബിദ്അത്തുകാർക്കോ ഇസ്ലാമിക പ്രസ്ഥാനത്തെ ഇല്ലാതാക്കാനോ ആട്ടിയകറ്റാനോ സാധിക്കുകയില്ല.ഇമാം ബൂസൂരി (റ)വിന്റെ ഖസീതത്തുൽ ബുർദയിൽ നിന്ന് നിർഗളിക്കുന്ന വർണ്ണനകൾ നമ്മോടെ വിളിച്ചുപറയുന്ന ചില ആശയങ്ങൾ ഉണ്ട്. നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ സൂര്യനെ പോലെയാണ്. അല്ല അതിനെക്കാൾ അതിനെ കവച്ചുവെക്കുന്ന രീതിയിൽ അതിനേക്കാൾ പ്രോജ്വലിക്കുന്ന പ്രകാശത്തിൻ ഉടമയാണ്. ഖുർആനിക വചനം പറയുന്നത്.لقد كان لكم في رسول الله اسوة حسنة..തീർച്ചയായും നിങ്ങൾക്ക് അല്ലാഹു റസൂൽ ഉത്തമമായ മാതൃകയുണ്ട്.അതനുസരിച്ച് ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ എന്ന് പ്രത്യാശിച്ചു കൊണ്ട് വാക്കുകൾക്ക് വിരാമം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിജയം ആത്മീയതയിലൂടെ

സമദരണീയരായ അധ്യക്ഷൻ മറ്റു ശ്രോധാക്കൾജീവിത പ്രായണത്തിൻ്റെ ഇടവഴിയിലൂടെ നശ്വരമായ ഈ ഭൂമുഖത്ത് അൽപകാലപാദ ചലനത്തിന് നിയോഗിക്കപ്പെട്ടവരാണ് മാനവരാശി. അസംഖ്യo ജീവജാലങ്ങളിൽ നിന്ന് മാനവനെ വ്യതിരിക്തനാകുന്നത് ലക്ഷ്യാധിഷ്ഠിതമായ ജീവിതം വിധിക്കപ്പെട്ടവരാണ് മനുഷ്യൻ...

തിരുനബി ദർശനങ്ങളുടെ സൗന്ദര്യവും പുതിയ കാല വായനകളും

ലോകത്തെ നന്മയിലേക്ക് നയിക്കുവാനും തിന്മകളിൽ നിന്ന് സമുദ്ധരിക്കാനും വിവിധ കാലഘട്ടങ്ങളിൽ പ്രവാചകനിയോഗങ്ങൾ ഉണ്ടായിട്ടുണ്ട്.ലക്ഷത്തിൽ പരം വരുന്ന ആ ശൃംഖലകളുടെ പൂർത്തീകരണമാണ് പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു...

റെഫ്യൂജി :അഭയം തേടി അലയേണ്ടി വന്നവർ.

വർണങ്ങളും അക്ഷരങ്ങളുമില്ലാത്ത ലോകം, മിന്നാമിനുങ്ങുകളുടെ ഇത്തിരിവെട്ടം പോലുമില്ലാത്ത രാവുകൾ,മനുഷ്യത്വം മരവിക്കാത്ത മനസുകൾ എപ്പേഴെങ്കിലും താഴേക്കെറിയുന്ന ഔദാര്യ പൊതികൾ പങ്കിട്ടെടുക്കാൻ കടിപിടികൂടുന്നവർ,പുതിയവക്ക് ഇടം നൽകാനായി അലമാരകളിൽ നിന്ന് പടിയിറക്കപ്പെട്ട വസ്ത്രങ്ങൾ ആണ്ടിലൊരിക്കൽ...

കൊറോണ പോയാൽ ഫാസിസം പിടിമുറുക്കുമോ

ജനാധിപത്യ രാഷ്ട്രം ജാതിയും മതവും വേർതിരിച്ചു കൊണ്ട്സ്വച്ഛാധിപതികൾക്ക് മുന്നിൽ കളിപ്പാട്ടമായി കൊണ്ടിരിക്കെ എൻ.ആർ.സി.യും സി.എ.എയും നടപ്പിലാക്കി ന്യൂനപക്ഷങ്ങളെയും പട്ടിണി പാപങ്ങളെയും രാജ്യത്ത് നിന്ന് തുരത്തി...

Recent Comments

Translate »